Friday, July 4, 2025 12:07 am

അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ നാലുപേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ അതീവ സുരക്ഷാ മേഖലയെന്ന് അവകാശപ്പെടുന്ന സൈബര്‍ സിറ്റിയ്ക്ക് സമീപം വീട് വാടകയ്‌ക്കെടുത്ത് മാലപൊട്ടിക്കല്‍ നടത്തിവന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ നാലുപേരെ കോട്ടയം പോലീസ് പിടികൂടി. കണിയാപുരം സ്വദേശികളായ ഷെഫീക്ക് (24), നിസാര്‍ (23) എന്നിവരും കൂട്ടാളികളായ രണ്ടുപേരുമാണ് പാല ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

കുളത്തൂര്‍ ഗുരുനഗറില്‍ കണിയാപുരം സ്വദേശിയുടെ വീട്ടില്‍ കഴിഞ്ഞ ഒരുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സംഘത്തെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പാലായില്‍ നിന്ന് വനിതാ എസ്.ഐഉള്‍പ്പെടെ അഞ്ച് എസ്.ഐമാരുടെ നേതൃത്വത്തിലെത്തിയ സംഘം വീട് വളഞ്ഞ് പിടികൂടിയത്. കോട്ടയത്ത് വിവിധ ഭാഗങ്ങളിലായി നടന്ന മാലപൊട്ടിക്കല്‍ കേസുകളില്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.

മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കുളത്തൂരില്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ പോലീസ് രണ്ട് ദിവസം മുമ്പ്  ഇവിടെയെത്തി പ്രതികളില്‍ രണ്ടുപേരുടെ ഫോട്ടോ നാട്ടുകാരുടെ സഹായത്തോടെ തിരിച്ചറിശേഷം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പുലര്‍ച്ചെ പോലീസ് വീട് വളഞ്ഞപ്പോള്‍ വടിവാള്‍, വാക്കത്തി എന്നിവയുമായി പോലീസിനെ നേരിടാനൊരുങ്ങിയ സംഘത്തെ സാഹസികമായാണ് പിടികൂടിയത്. പെപ്പര്‍ സ്‌പ്രേയും കവര്‍ച്ച ചെയ്ത നൂറു പവനിലേറെ സ്വര്‍ണാഭരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതെന്ന് കരുതുന്ന ഒരു കാറും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

പിടിയിലായ സംഘത്തെ പോലീസ് കോട്ടയത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ മാസങ്ങളായി മാലപൊട്ടിക്കല്‍ നടത്തിവന്ന സംഘങ്ങളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...