നെടുങ്കണ്ടം കസ്റ്റഡി മരണം ; പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും. കേസുമായി ബന്ധപ്പെട്ട റിട്ടയേർഡ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ ശുപാർശകളും കണ്ടെത്തലുകളും അടങ്ങുന്ന റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. രാജ്കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ ആർട്ടിക്കിൾ 311 എ പ്രകാരം പിരിച്ചുവിടണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. രാജ്കുമാറിന് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ല. പ്രാഥമികമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ രാജ്കുമാറിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച് മന്ത്രിസഭായോഗം ശുപാർശകൾ അംഗീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടി ഉടൻ ഉണ്ടായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...