Thursday, December 19, 2024 12:28 pm

ലോക്ക്ഡൗണ്‍ നീട്ടുമെന്നറിഞ്ഞതോടെ നാട്ടില്‍ പോകുന്നതിന് ബഹളം ഉണ്ടാക്കി അന്യസംസ്ഥാന തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളില്‍ വീണ്ടും ഇതേ ആവശ്യം ഉയരുന്നു. ഇതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇന്ന് രാവിലെ ഡ്രോണ്‍ ഉപയോഗിച്ച്‌ പോലീസ് ആകാശ നിരീക്ഷണം നടത്തി. കൂടാതെ റൂട്ട് മാര്‍ച്ചും നടത്തി. രാണ്ടാഴ്ച കഴിയുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് സാദ്ധ്യത. ഇതോടെ നാട്ടിലേക്ക് പോവണമെന്ന് ഇവര്‍ വീണ്ടും മുറവിളി കൂട്ടിത്തുടങ്ങി.

അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരുന്നു. ഇതോടെയാണ് എങ്ങനെയും നാട്ടിലെത്തണമെന്ന വാശി അന്യസംസ്ഥാന തൊഴിലാളികള്‍ പ്രകടിപ്പിച്ച്‌ തുടങ്ങിയത്. സര്‍ക്കാര്‍ ബസില്‍ തങ്ങളെ ബംഗാളില്‍ എത്തിക്കണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം. അതേസമയം ഇവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങള്‍ പായിപ്പാട്ട് എത്തിച്ചു നല്കുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണത്തെക്കുറിച്ച്‌ യാതൊരു പരാതികളുമില്ല. പാലും തൈരും മില്‍മ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. 4500 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ പായിപ്പാട്ടുള്ള വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാഹിയിൽ 42 കുപ്പി വിദേശ മദ്യം പിടികൂടി

0
കോഴിക്കോട് : മാഹിയിൽ 42 കുപ്പി വിദേശ മദ്യം പിടികൂടി. മാഹിയിൽ...

ആറന്മുള എൻജിനീയറിങ് കോളേജിൽ സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി നടന്നു

0
ആറന്മുള : കോളേജ് ഓഫ് എൻജിനീയറിങ് ആറൻമുളയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

0
ഇടുക്കി : ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട്...

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
റിയാദ് : ഹൃദയാഘാതം മൂലം കാസർഗോട് നീലേശ്വരം സ്വദേശി മുജീബ് (51)...