യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യമുണ്ട് : പി സി തോമസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോൺഗ്രസുമായുളള സീറ്റ് ച‍ർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യമറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു. പാർലമെന്‍റിലെ അനുഭവ പരിചയം കോട്ടയത്തിന്‍റെ വികസനത്തിനായി വിനിയോഗിക്കാനാകും. പിജെ ജോസഫുമായി ലയിക്കുമ്പോൾ രാജ്യസഭാ സീറ്റ് നൽകാമെന്ന് ധാരണയുണ്ടായിരുന്നെന്നും പി സി തോമസ് പറഞ്ഞു.

പിജെ ജോസഫോ ഫ്രാൻസിസ് ജോർജോ മോൻസ് ജോസഫോ കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയാകണമെന്ന് കോൺഗ്രസ് നിലപാടെടുത്തിരിക്കെയാണ് പിസി തോമസ് മനസ് തുറക്കുന്നത്. കോട്ടയം കേരളാ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമാണ്. ഫ്രാൻസീസ് ജോർജാണോ താനാണോ, ആര് സ്ഥാനാർഥിയാകണമെന്ന് പിജെ ജോസഫാണ് തീരുമാനിക്കേണ്ടത്. ആര് സ്ഥാനാർഥിയായാലും പിന്തുണക്കും. ലയനസമയത്ത് രാജ്യസഭാ സീറ്റ് എന്നത് പല പല ധാരണകളിൽ ഒന്നായിരുന്നു. ബ്രാക്കറ്റ് ഇല്ലാത്ത കേരളാ കോൺഗ്രസ് പാർട്ടിയാണ് തന്‍റേതെന്നും പി സി തോമസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...