ന്യൂഡൽഹി : 2021ലെ ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനായ ആശിഷ് മിശ്രയുടെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി. സെപ്തംബർ 26 വരെയാണ് ഇടക്കാല ജാമ്യം നീട്ടിയിരിക്കുന്നത്. ജനുവരിയിൽ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി എട്ടാഴ്ചത്തെ ജാമ്യം അനുവദിക്കുകയും ജയിൽ മോചിതനായി ഒരാഴ്ചയ്ക്കകം ഉത്തർപ്രദേശ് വിടാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ പ്രതിദിന വാദം കേൾക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകാനാവില്ലെന്നും നിലവിലുള്ള മറ്റ് കേസുകളെ ബാധിക്കുമെന്നും ഏപ്രിൽ 24ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം സെപ്റ്റംബർ 26 വരെ നീട്ടിയത്.
ജനുവരിയിൽ ആശിഷ് മിശ്രയ്ക്ക് കോടതി എട്ടാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ അദ്ദേഹമോ കുടുംബമോ അനുയായികളോ നടത്തുന്ന ഏതൊരു ശ്രമവും ജാമ്യം റദ്ദാക്കാൻ ഇടയാക്കുമെന്ന് ബെഞ്ച് പറഞ്ഞിരുന്നു. 2021 ഒക്ടോബർ 3ന് അന്നത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ലഖിംപൂർ ഖേരി ജില്ലയിലെ ടികുനിയയിൽ നടന്ന അക്രമത്തിൽ എട്ട് പേരാണ് മരിച്ചത്. അപകടത്തിൽ നാല് കർഷകരെ ആശിഷ് മിശ്ര ഇരുന്ന എസ്‌യുവി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033