മൺസൂൺ യാത്രകൾ കൊല്ലം കെഎസ്ആർടിസിക്കൊപ്പം ; വാഗമണ്ണും മൂന്നാറും വയനാടും പോകാം – 17 പാക്കേജുകൾ

For full experience, Download our mobile application:
Get it on Google Play

ജൂലൈ മാസം മഴയുടെ സമയമാണ്. ശക്തമായ മഴ കഴിഞ്ഞുവരുന്ന സമയം മൺസൂൺ യാത്രകൾക്കായി മാറ്റിവെച്ചാലോ. മഴക്കാല യാത്രകൾക്ക് പോകാൻ പറ്റിയ നിരവധി ലക്ഷ്യസ്ഥാനങ്ങളുണ്ടെങ്കിലും സംസ്ഥാനത്തെ കനത്ത മഴ കാരണം പലയിടങ്ങളിലും വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പലയിടങ്ങളിലും നിരോധനം പിൻവലിച്ചതോടെ യാത്രകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇതാ ജൂലൈയിലെ ഇനിവരുന്ന യാത്രകൾ കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിനൊപ്പം പോയാലോ? ഗവിയും പൊന്മുടിയും മൂന്നാറും മുതൽ കുംഭാവുരുട്ടി വെള്ളച്ചാട്ടവും വയനാടും വാഗമണ്ണും വരെ നിരവധി യാത്രകളാണ് ഈ മാസം കൊല്ലത്തു നിന്നു പുറപ്പെടുന്നത്. ഓരോ യാത്രകളെക്കുറിച്ചും അതിന്‍റെ തിയതി, തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

കൊല്ലം ബജറ്റ് ടൂറിസം സെൽ ആകെ 15 മൺസൂൺകാല ഉല്ലാസ യാത്രകൾ ആണ് നടത്തുന്നത്. ആഴിമല-ചെങ്കൽ 2 യാത്രകൾ, ഗവി- 4 യാത്രകൾ, കുംഭാവുരുട്ടി വെള്ളച്ചാട്ടം 2 യാത്രകൾ, വാഗമൺ- 2, മൂന്നാർ, വയനാട്- 1 വീതം എന്നിവയാണ് പ്രധാന യാത്രകൾ. മഴയാത്രകളിൽ താല്പര്യമുള്ളവർക്കും ആഴ്ചാവസാനങ്ങൾ കെഎസ്ആർടിസിയിൽ വിനോദ യാത്ര പോകണമെന്നുള്ളര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.

ജൂലൈ 8,23 എന്നീ തിയതികളിലാണ് തിരുവനന്തപുരത്തെ ആഴിമല, ചെങ്കൽ ക്ഷേത്രങ്ങളിലേക്ക് യാത്ര പോകുന്നത്. രാവിലെ 6.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര ഏകദിന യാത്രയാണ്. 570 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രകൾ ജൂലൈ 08, 23 എന്നീ തിയതികളിൽ നടക്കും. വിലെ 6.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്നാരംഭിക്കുന്ന ഏകദിന യാത്രയ്ക്ക് 600 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ജൂലൈ 9, 15,17, 27 എന്നീ തിയതികളിൽ ഗവിയിലേക്ക് ഏകദിന യാത്ര സംഘടിപ്പിക്കും. രാവിലെ 5.00 മണിക്ക് ഡിപ്പോയിൽ നിന്നും ബസ് പുറപ്പെടും. 1650 രൂപയാണ് ഒരാൾക്കുള്ള നിരക്ക്, ജൂലൈ 15ന്റെ രണ്ട് ദിവസ മൂന്നാർ യാത്രയ്ക്ക് 1450 രൂപയാണ് ഒരാൾക്ക് ചിലവ്. രാവിലെ 5.00 മണിക്ക് ബസ് പുറപ്പെടും.

അമ്പനാട് ഹിൽസിലേക്ക് ജൂലൈ 16, 30 എന്നീ രണ്ടു തിയതികളിലാണ് യാത്ര. രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 770 രൂപയാണ് നിരക്ക്. ജൂലൈ 16, 28 എന്നീ ദിവസങ്ങളിലാണ് വാഗമൺ യാത്ര. 1020 രൂപയാണ് നിരക്ക്. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടു നിൽക്കുന്ന വയനാട് യാത്രയിൽ ജൂലൈ 28ന് പുറപ്പെടും. ജംഗിൾ സഫാരി, കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസിലെ താമസം തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കുന്ന യാത്ര അന്നേ ദിവസം രാത്രി എട്ട് മണിക്ക് ഡിപ്പോയിൽ നിന്ന് പുറപ്പെടും. 4100 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....