പത്തനംതിട്ട രമാദേവി കൊലക്കേസിൽ ട്വിസ്റ്റ് ; കൊന്നത് ഭ‍ര്‍ത്താവ്,17 വര്‍ഷത്തിന് ശേഷം അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോളിളക്കം സൃഷ്ടിച്ച കോയിപ്രം രമാദേവി കൊലക്കേസില്‍ വന്‍ ട്വിസ്റ്റ്. 17 വര്‍ഷത്തിനുശേഷം രമാദേവിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിട്ടയഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റര്‍ സി ആര്‍ ജനാര്‍ദ്ദനനെയാണ് (75) ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ തന്നെയായിരുന്നു നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. 2006 മെയ് മാസം 26 നാണ് വീട്ടമ്മയായ രമാദേവിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ ആദ്യഘട്ടത്തില്‍ സംശയിക്കപ്പെട്ടത് തമിഴ്നാട് സ്വദേശിയെയാണ്. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതി വരെ സമീപിച്ചിരുന്നു. ജനാര്‍ദന്‍ നായര്‍ ചെങ്ങന്നൂര്‍ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം സ്ഥലം വിട്ട സ്ഥലവാസിയായ ചുടലമുത്തു എന്ന തമിഴ്‌നാട്ടുകാരനെ ചുറ്റി പറ്റി അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും ലോക്കല്‍ പോലീസിന് ഇയാളോയോ ഇയാള്‍ക്ക് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയോ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ നിരന്തരമായ അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സ്വദേശിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയായ ഭര്‍ത്താവ് റിട്ടയേര്‍ഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദ്ദനനെ പത്തനംതിട്ട ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...