അന്തർദേശീയ സഹകരണ ദിനാഘോഷം ജൂലായ്‌ 4 ന് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2026ലെ അന്തർദേശീയ സഹകരണ ദിനാഘോഷം സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ജൂലൈ 4-ന് നടക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം.ലിജു തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. “കോപ്പറേറ്റീവ് ഫോര്‍ എ പീസ്‌ഫുള്‍ വേള്‍ഡ്” എന്നതാണ് ഈ വർഷത്തെ അന്തർദേശീയ സഹകരണ ദിനത്തിന്റെ  പ്രമേയം. രാവിലെ 9 മണിക്ക് സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്ണൻ എസ്. പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിക്കും. എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു സമ്മേളനം ഉദ്ഘാടനം ചെയ്യും.

ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാംഗങ്ങളും സഹകരണ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ 2025ലെ വിവിധ വിഭാഗങ്ങളിലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകളും വിതരണം ചെയ്യും. സഹകരണ പ്രസ്ഥാനത്തിന്റെ സമാധാനപരവും സുസ്ഥിരവുമായ വികസനത്തിനുള്ള സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനാണ് ഇത്തവണത്തെ അന്തർദേശീയ സഹകരണ ദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എം.ലിജു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...