Thursday, January 16, 2025 11:33 am

ഉന്നത വിദ്യാഭ്യാസത്തിൽ രാജ്യാന്തരനിലവാരം ഉറപ്പാക്കും : മന്ത്രി കെ.എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദേശ രാജ്യങ്ങളിലേതുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത് നൂതനമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പ്രദാനം ചെയ്യുന്നുണ്ട്. ഭാവിയുടെ വളർച്ചയ്ക്കായി വിദ്യാഭ്യാസ സ്വാതന്ത്ര്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.അമേരിക്ക, യു.കെ, കാനഡ പോലുള്ള രാജ്യങ്ങൾ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു അനുമതി നിഷേധിക്കുമ്പോൾ ഇന്ത്യ, പ്രത്യേകിച്ചു കേരളം ഈ സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. അൽബാഷ് അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ മേഖല ഉൾപ്പെടെ എല്ലാ രംഗങ്ങളിലും വിജയകരമായ പ്രവർത്തനങ്ങളാണ് കേരളം കാഴ്ച വയ്ക്കുന്നത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും. ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസം നിരവധി സാധ്യതകൾ ഉള്ള മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റെക്കോർഡ് വിലയ്ക്ക് അരികിൽ ; സ്വർണവില ഉയര്‍ന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്‍ന്നു. പവന് 400 രൂപയാണ്...

1500 കോടിയുടെ മയക്കുമരുന്ന് കേസിൽ 24 പ്രതികളെയും കോടതി വെറുതെ വിട്ടു

0
ഏറണാകുളം : ലക്ഷദ്വീപ് തീരത്തു നിന്ന് 1500 കോടിയുടെ ലഹരി പിടിച്ച...

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം : ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി...

0
കോട്ടയം : ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സ്...

സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് വളയത്ത് സൈനികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....