അന്താരാഷ്ട്ര വനിതാദിനം : വനിതാശിശുവികസന വകുപ്പ് പ്രതിഭകളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ വനിതാശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ ഡോ. എന്‍. ശ്രീവൃന്ദ നായരെയും കായികമേഖലയിലെ ശ്രുതി പവനനെയും സ്തുത്യര്‍ഹ സേവനത്തിന് ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കിയ ഹന്‍ഷി ആര്‍ ഗോപകുമാര്‍, എം. അജിത്കുമാര്‍ എന്നിവരെയും ആദരിച്ചു. ജില്ലയിലെ മികച്ച വര്‍ണ്ണക്കൂട്ട് കുളനട പഞ്ചായത്തിലെ അങ്കണവാടി സെന്റര്‍ നം.22ന് നല്‍കി.

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ചിത്രരചനാമത്സരം നടത്തിയതില്‍ വിജയികളായ അലന്‍ അനീഷ്, ജോണ്‍സണ്‍ ജോസഫ്, എസ്. ശ്രീദേവ് എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പത്തനംതിട്ട കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തുകയും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി യോഗം ഉദ്ഘാടനം ചെയ്തു.

ലിംഗസമത്വത്തിനായുളള നവീകരണവും സാങ്കേതിക വിദ്യയും എന്ന വിഷയത്തെ ആസ്പദമാക്കി കില ഫാക്കല്‍റ്റി ഷാജി സി സാം ക്ലാസെടുത്തു. ലിംഗസമത്വം എന്ന വിഷയത്തില്‍ അഡ്വ. അശ്വതിദാസ് അവബോധ ക്ലാസ് നടത്തി. ധീരപദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച വിദ്യാര്‍ഥിനികളുടെ കരാട്ടെ പ്രദര്‍ശനവും നടത്തി. വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, ലോക്കല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, ശിശുവികസനപദ്ധതി ഓഫീസര്‍ എസ്. സുമയ്യ, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദദുള്‍ബാരി, ജൂനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...