സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള ആക്രമണം. ആക്രമണത്തിൽ വിതുര ഡിപ്പോയിലെ ഡ്രൈവർ ആനപ്പാറ സ്വദേശി നന്ദകുമാറിന് (47) പരിക്കേറ്റു. പ്രതി തൊളിക്കോട് സ്വദേശി നൗഫൽ പോലീസ് പിടിയിലാണ്. വിതുര ബിവറജസ് ഔട്ലറ്റിനു മുന്നിൽ വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ബോണക്കാടുനിന്നുള്ള സർവീസ് വിതുര കലുങ്കിലെത്തി തിരികെ ഡിപ്പോയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് കണ്ടുനിന്നവർ പറഞ്ഞു. നൗഫൽ ഡ്രൈവറോട് ആക്രോശിക്കുകയും ചീത്ത വിളിക്കുകയും ബസിൽ അടിക്കുകയും ചെയ്തു.

ബസിൽനിന്നിറങ്ങി ഇത് ചോദ്യം ചെയ്തപ്പോഴാണ് കൈയിലിരുന്ന ബിയർ കുപ്പികൊണ്ട് നന്ദകുമാറിന്റെ തലയ്ക്കടിച്ചത്. ഇടതുചെവിയുടെ തൊട്ടുമുകളിലായി തലയിൽ ആഴത്തിൽ മുറിവേറ്റു. ഡിപ്പോ തൊട്ടടുത്തായതിനാൽ സഹപ്രവർത്തകർ ഓടിയെത്തി നന്ദകുമാറിനെ വിതുര താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....