10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും. 25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും. തിരുവോണ ദിവസമായ 26ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും.

രാവിലെ ഒമ്പതിന് തിരുവോണ സദ്യ തുടങ്ങും. സദ്യയുടെ വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. തുടർന്ന് ബൂഫേ നൽകും. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴപ്രഥമൻ, മോര്, കായ വറവ്, പപ്പടം, അച്ചാർ എന്നിങ്ങനെയാണ് വിഭവങ്ങൾ. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലുമാണ് പ്രസാദഊട്ട് നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...