ഇലന്തൂരില്‍ അന്താരാഷ്ട്ര യോഗദിനാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇലന്തൂർ ഗ്രാമപഞ്ചായത്ത്, ഇലന്തൂർ ആയുഷ് ഹെൽത്ത്‌ & വെൽനെസ്സ് സെന്‍റർ ഗവ. ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗദിനാചരണം സംഘടിപ്പിച്ചു. ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ലളിതമ്മ തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ എ.എസ്.മനോജ്‌ സ്വാഗതം ആശംസിച്ചു. ഇലന്തൂർ വൈ.എം.സി.എ. പ്രസിഡന്റ്  റോയ് എം.ജോർജ് യോഗ ദിന സന്ദേശം നൽകി. ക്ഷേമ കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സൺ റെയ്ച്ചൽ തോമസ്, വാർഡ് മെമ്പർമാരായ  കെ.ജി.റെജി, ഇന്ദിര മോഹൻ, ശില്പ കെ. എന്നിവർ സംസാരിച്ചു.

തുടർന്ന് ഗവ. ഹോമിയോ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ ഡോ.കൃപ മെറിൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര യോഗദിന പ്രോട്ടോക്കോൾ പരിശീലനത്തിന് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ അരുൺ രാജ് എസ്., ജോഷ്വാ സാമൂവൽ, രെഞ്ചു ആർ എന്നിവർ പങ്കെടുത്തു. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഗുണഭോക്താക്കൾ അവതരിപ്പിച്ച യോഗ ഡാൻസ് പ്രദർശനങ്ങളും ശ്രദ്ധേയമായി. വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 90- ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.റോസ്‌ലിൻ എം.കെ നന്ദി രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ ക്യാമ്പും നടന്നു. ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ ജീവനക്കാരായ ഷെമീന, സുധീഷ്, എം.പി.എച്ച്.ഡബ്ല്യു ഗോപിക.ജി, ആശ വർക്കർ രാജമ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...