അന്താരാഷ്ട്ര യോഗാ ദിനം; റിയാദിൽ യോഗ മീറ്റ് 2023 സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് ; അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സൗദി റിയാദിൽ യോഗ മീറ്റ് 2023 സംഘടിപ്പിച്ചു. റിയാദ് സ്കൂൾ റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിലാണ് സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശ യോഗാമീറ്റ് സംഘടിപ്പിച്ചത്. സൗദി യോഗ കമ്മിറ്റിയുടെയും സൗദി കായിക മന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. സൗദിയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശയാണ് അന്താരാഷ്ട്ര യോഗാദിനാചരണത്തിൻറ്റെ ഭാഗമായി ദിശ യോഗ മീറ്റ് 2023 സംഘടിപ്പിച്ചത്. സൗദി യോഗ കമ്മിറ്റിയുടെയും സൗദി സ്പോർട്സ് മിനിസ്ടറിയുടെയും സഹകരണത്തോടെ നടന്ന പരിപാടിക്ക് സൗദിയിലെ ഇന്ത്യൻ എംബസിയും ഇറാം ഗ്രൂപ്പും പിന്തുണയുമായെത്തി. റിയാദ് സ്കൂൾ റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന യോഗ മീറ്റിൽ നിരവധി പേർ പങ്കാളികളായി.

സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദിശ യോഗ മീറ്റ് 2023 ഉദ്‌ഘാടനം ചെയ്തു. ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് മിനിസ്ട്രി സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ്‌ അൽ മാർവായി മുഖ്യ പ്രഭാഷണം നടത്തി. നേപ്പാൾ അംബാസഡർ നവരാജ്‌ സുബേദി, ശ്രീലങ്ക എംബസി ഫസ്റ്റ് സെക്രട്ടറി പിജിആർ ചന്ദ്രവാൻഷാ, ബംഗ്ലാദേശ് എംബസ്സി ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് ഫൊഖ്‌റുൽ ഇസ്ലാം, ഇറാം ഗ്രൂപ്പ് പബ്ലിക് റിലേഷൻസ് ഡയറക്ടർ മുഹമ്മദ് അൽ മാരി, അറബ് യോഗ ഫൌണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....