സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര യോഗ സെമിനാർ

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഈ വർഷത്തെ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ‘യോഗ വസുദൈവ കുടുംബകത്തിന്’ എന്ന പ്രമേയത്തിലും ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായും റിയാദിലെ ഇന്ത്യൻ എംബസി യോഗയെക്കുറിച്ച് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു.

പത്മശ്രീ പുരസ്‌കാര ജേതാവ് വ്യാസ യൂനിവേഴ്‌സിറ്റി ചാൻസലർ ഡോ. എച്ച്.ആർ. നാഗേന്ദ്ര, പ്രോ വൈസ് ചാൻസലറും ഡയറക്‌ടറുമായ ഡോ. മഞ്ജുനാഥ് ശർമ എന്നിവർ മുഖ്യാതിഥികളായിരുന്നു. അമേരിക്കൻ വേദിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഡേവിഡ് ഫ്രാളി, റിയാദ് കിങ് ഫൈസൽ ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. എ.കെ. മുരുകൻ, ഗവേഷക ഡോ. കെ. മായാറാണി സേനൻ, നാഷണൽ ഗാർഡ്സ് മന്ത്രാലയത്തിലെ ഫാമിലി മെഡിസിൻ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ്, സെൽ ബയോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ. വിനീഷ് എന്നിവർ സെമിനാറിൽ സംസാരിച്ചു. മുഖ്യാതിഥികൾക്കും പ്രഭാഷകർക്കും അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദും ഫലകങ്ങൾ സമ്മാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...