മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന പ്രതി പി‌‌ടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വളാഞ്ചേരി പോലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി രാകേഷ് ഷായെയാണ് (23) പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം പെരിന്തല്‍മണ്ണ റോഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് സര്‍വിസിന് എത്തിച്ച 60 ഓളം മൊബൈല്‍ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. ശനിയാഴ്ച പുലര്‍ച്ചയായിരുന്നു മോഷണം. കടയുടെ ഷട്ടറും പൂട്ടുകളും പൊളിച്ചാണ് മോഷണം നടത്തിയത്. കട തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.

ഉടന്‍ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോഷണ വിവരം അറിഞ്ഞയുടൻ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടത്തുന്നതിനിടെ പ്രതി രാകേഷിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയുടെ മുഖം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പോലീസ് അന്തര്‍ സംസ്ഥാന തൊഴിലാളികളെ കാണിച്ചു. അവരിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അങ്ങനെ ശനിയാഴ്ച പുലര്‍ച്ച മോഷണം നടത്തിയ പ്രതിയെ അതേ ദിവസം തന്നെ മണിക്കൂറുകൾക്കകം വലയിലാക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...