ആരാധാനാലയങ്ങൾ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എരുമേലി: മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉൾപ്പെടെ വിവിധ ആരാധാനാലയങ്ങൾ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവിനെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. 2025 മെയ് 29ന് രാത്രി പെരുവന്താനം ബോയ്സ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകോവിൽ കുത്തിത്തുടർന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന 10000 രൂപാ വില വരുന്ന ഒരു ഗ്രാം സ്വർണ താലിയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 40000 രൂപയുടെ മുതലുകൾ അപഹരിച്ച തമിഴ്നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണൻ (39) എന്ന പ്രതിയെ പെരുവന്താനം പോലീസ് തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നും അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ 2009-ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, പോലീസ് സ്റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ട്.

2019 പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രമോഷണം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട് തഞ്ചാവൂർ തേനി ജില്ലകളിലായി 13 മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്. 2025 മെയ് മാസം ഇടുക്കി ജില്ലയിലെ പാമ്പനാർ കോട്ടയം ജില്ലയിലെ രാമപുരം, ജൂൺ മാസം എരുമേലി മുക്കൂട്ടുതറ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പെരുവന്താനം പോലീസ് ഇൻസ്‌പെക്ടർ ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സതീശൻ എം ആർ, സബ് ഇൻസ്‌പെക്ടർ സുബൈർ സിവിൽ പോലീസ് ഓഫീസർമാരായ സുനീഷ് നായർ, തോമസ് എന്നിവരെ ഉൾപ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്നാട്ടിലെ ഉത്തമ പാളയം എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...