അന്തർസംസ്ഥാന മോഷ്ടാവ് നടരാജൻ ഷൊർണൂർ പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : രാജ്യമൊട്ടാകെ മുപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി നടരാജനെ ഷൊർണൂർ പോലീസ് പിടികൂടി. മേട്ടുപ്പാളയത്ത് വെച്ച് അതിസാഹസികമായാണ് ഇയാളെ പോലീസ് വലയിലാക്കിയത്. കഴിഞ്ഞ ഏപ്രിൽ 16-ന് ഷൊർണൂർ ഗുരുവായുരപ്പൻ നഗറിലെ ഒരു വീടിന്റെ പൂട്ടുതകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും വീട്ടുമുറ്റത്ത് ഇരുന്ന സ്കൂട്ടറും മോഷ്ടിച്ച കേസിലാണ് ഇയാൾ ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഈ കേസിൽ നേരത്തെ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ നടരാജനാണെന്ന് പോലീസിന് വിവരം ലഭിച്ചത്.

കൂട്ടുപ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പിടിയിലാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ കാസർഗോഡ് ബേക്കൽ ഭാഗത്തു നിന്ന് 45 പവൻ സ്വർണ്ണവും 35,000 രൂപയും ഇയാൾ കവർന്നിരുന്നു. കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുമായി മുപ്പതിലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്.വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് നടരാജന്റെ രീതി.

പിടിക്കപ്പെടാതിരിക്കാൻ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെത്തി മോഷണം നടത്തിയ ഉടൻ തന്നെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ്. തൃശ്ശൂരിലെ മോഷണത്തിന് ശേഷം കേരളത്തിൽ തിരിച്ചെത്തി വൻ മോഷണങ്ങൾ നടത്തിയതിന് പിന്നാലെയാണ് പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...