ഭാര്യയുമായുള്ള വഴക്കില്‍ ഇടപെട്ടു ; മുൻ സൈനികൻ സഹോദരനെയും അനന്തരവനെയും വെടിവെച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

സാഗര്‍: ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇടപെട്ട സഹോദരനെയും അനന്തരവനെയും മുന്‍ സൈനികന്‍ വെടിവെച്ച് കൊന്നു. മകള്‍ക്കു നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പ്രതി രാംധർ തിവാരിയെ (50) പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. രാംധർ ഭാര്യ സന്ധ്യയുമായി വഴക്കിടുന്നതിനിടെ ജ്യേഷ്ഠൻ രാംമിലനും (62) അനന്തരവന്‍ അജ്ജുവും (36) ഇടപെട്ട് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചു. ഉടന്‍ രാംധർ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിവെയ്ക്കുകയായിരുന്നു.

വീടിന് പുറത്തുവെച്ച് മകള്‍ വര്‍ഷയ്ക്ക് (24) നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. സാഗര്‍ ജില്ലയിലെ ലാലേപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്തു നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ഗുരുതരമായി പരിക്കേറ്റ രാംമിലനെയും അജ്ജുവിനെയും ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ വര്‍ഷ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് രാംധര്‍ തന്റെ കാറിലാണ് രക്ഷപ്പെട്ടത്. ഇയാളെ മണിക്കൂറുകൾക്കുള്ളില്‍ പിടികൂടിയെന്ന് സനോധ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ പി ദുബെ പറഞ്ഞു. പ്രതി മുൻ സൈനികനാണെന്നും ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു. പ്രതിക്ക് നാല് പെൺമക്കളും ഒരു മകനുമുണ്ട്. ആക്രമണം നടക്കുമ്പോൾ ഇയാളുടെ രണ്ട് മക്കള്‍ സ്‌കൂളിലായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവതിയെ വിവാഹം കഴിക്കുന്നതിനായി അവരുടെ ആറുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

0
മീററ്റ്: യുവതിയെ വിവാഹം കഴിക്കുന്നതിനായി അവരുടെ ആറുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബാങ്ക്...

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...

​’വിലക്ക് കൊണ്ട് ചോദ്യപേപ്പർ ചോർച്ച നിൽക്കില്ല’; ഇന്ത്യയിലെ ടെലഗ്രാം നിയന്ത്രണത്തിനെതിരെ ആഞ്ഞടിച്ച് പാവൽ ദുറോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ടെലഗ്രാം വിലക്കിനെതിരെ ആപ്പിന്റെ സ്ഥാപകന്‍ പാവല്‍...

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...