മദ്യലഹരിയിൽ യുവാവിനെ കാറിന്‍റെ ബൊണറ്റിനോട് ചേർത്തുനിർത്തി ഓടിച്ച് പോലീസുകാരൻ

For full experience, Download our mobile application:
Get it on Google Play

തിരുനെൽവേലി: തമിഴ്നാട് തിരുനെൽവേലിയിൽ മദ്യലഹരിയിൽ യുവാവിനെ കാറിന്‍റെ ബൊണറ്റിനോട് ചേർത്തുനിർത്തി ഓടിച്ച് പോലീസുകാരൻ. സിറ്റി ട്രാഫിക് വിംഗ് എഎസ്ഐ ഗാന്ധി രാജൻ ആണ് അശോക് കുമാർ എന്ന യുവാവിനെ സ്വന്തം കാറിന്റെ ബൊണാറ്റിനോട് ചേർത്ത് ഓടിച്ചത്. അശോക് നിലവിളിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ കാർ നിർത്തിയില്ല. ഇരുന്നൂറ് മീറ്ററോളം കാറോടിച്ചു പോയ ശേഷമാണ് ഇയാൾ വണ്ടി നി‍ത്തിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തിരുനെൽവേലിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഗാന്ധി രാജന്റെ കാർ അശോകിന്റ ബൈക്കിൽ ഇടിച്ചു. തിരുനെൽവേലി ടൗണിലെ കല്ലണൈ സ്ട്രീറ്റിന് സമീപത്താണ് അപകടം നടന്നത്. ബസിന് പിന്നിൽ നി‍ത്തിയ ബൈക്കിൽ ഗാന്ധി രാജന്‍റെ കാർ വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് യാത്രികൻ അശോക് വീണു. തുടർന്ന് രാജനും അശോകും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെന്ന് മനസിലായതോടെ യുവാവ് പ്രതികരിച്ചു. എന്നാൽ ഇത് വക വെക്കാതെ രാജൻ കാർ എടുത്ത് പോകാൻ തുടങ്ങിയപ്പോൾ അശോക് മുന്നിൽ നിന്ന് തടയാൻ ശ്രമിച്ചു. ഇതോടെ രാജൻ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...