ഐഎൻടിയുസി ഓട്ടോ – ടാക്സി യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓട്ടോ-ടാക്സി ലേബർ യൂണിയൻ ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം മണ്ഡലത്തിലെ ചാക്ക ഇൻ്റർനാഷണൽ എയർപോർട്ട് ഓട്ടോ – ടാക്സി യൂണിറ്റിൽ യൂണിയൻ പ്രസിഡൻ്റും ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഓട്ടോ – ടാക്സി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ പെട്രോൾ-ഡീസൽ വില വർദ്ധനവിലും അക്സസറികളുടെയും മെയിൻ്റനൻസിൻ്റെയും നിരക്കു വർദ്ധനയിലും നട്ടം തിരിയുകയാണെന്നും, ദീർഘദൂര ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്ക് ശുചി മുറികളൊ വിശ്രമ സൗകര്യങ്ങളൊ ലഭ്യമല്ലാത്തതിനാൽ കനത്ത മാനസിക – ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്നും സർക്കാരും മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡും പ്രശ്നങ്ങളിൽ സത്വരമായി ഇടപെടണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത വി.ആർ.പ്രതാപൻ ആവശ്യപ്പെട്ടു.

ജില്ലയിൽ മാത്രം പ്രതിദിനം (65000 ) അറുപത്തി അയ്യായിരത്തിലധികം പേർ ഓട്ടോ ഓടിച്ച് ജീവിക്കുകയാണെന്നും
നിസ്സാര പിഴവുകൾക്ക് വൻകുറ്റങ്ങൾ ചുമത്തി ആട്ടോ തൊഴിലാളികളിൽ നിന്ന് ഭീമമായ പിഴ ഈടാക്കുന്ന പോലീസ് നടപടി പുന:പരിശോധിക്കണമെന്നും യൂണിറ്റ് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. യൂണിറ്റ് കൺവീനർ എസ്.രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ചാക്കരവി, ഐഎൻടിയുസി റീജിയണൽ പ്രസിഡൻറ് ഹാജാ നാസ്മുദ്ദീൻ, മണ്ഡലം പ്രസിഡൻ്റ് എ.ചന്ദ്രബാബു, താജുദ്ദീൻ, യൂണിയൻ ജില്ലാ സെകട്ടറി മലയിൻകീഴ് അക്ഷയ്, ഗാംഗുലി, ജോയി, മഹേഷ്, എസ്.അനുപ്, സന്തോഷ്, ഷിബു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

0
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ...

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

0
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ...

എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ...

0
തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്...

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...