ഐ.എന്‍.ടി.യു.സി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഐ.എന്‍.ടി.യു.സി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര്‍ പിടിയില്‍. കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ഐ.എന്‍.ടി.യു.സി യൂനിയന്‍ അംഗമായ കാലടി ആറ്റുവരമ്പ് സ്വദേശി സതീഷ് കുമാര്‍ (39) ആണ് മരിച്ചത്. സജീവ്, ജയശങ്കര്‍ എന്നിവരാണ് ഫോര്‍ട് പോലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാത്രി 10 മണിയോടെ ഓടോറിക്ഷയില്‍ എത്തിയ 2 പേര്‍ സതീഷിനെ കുത്തി പരിക്കേല്‍പിച്ച ശേഷം കടന്നു കളയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് പോലീസ് പറയുന്നു. മൃതദേഹം ഫോര്‍ട് പോലീസെത്തി മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

പ്രതികളുടെ സുഹൃത്തിനെ ആക്രമിച്ച സംഭവത്തില്‍ പ്രശ്‌ന പരിഹാര ചര്‍ച്ച നടത്താമെന്ന വ്യാജേന സതീഷിനെ കിള്ളിപ്പാലം ബണ്ട് റോഡിലേക്ക് വിളിച്ചു വരുത്തി കുത്തികൊല്ലുകയാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...