Saturday, July 5, 2025 2:57 am

കോവിഡ് ആറു തരo, ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങള്‍ : ബ്രിട്ടീഷ് ഗവേഷകര്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ലോകത്ത് കോവിഡ് രോഗ ബാധിതര്‍ ദിനംപ്രതി പെരുകി കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വിചിത്രമായ കണ്ടെത്തലുകളുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ബ്രിട്ടിഷ് ഗവേഷകരുടെ കണ്ടെത്തല്‍.

കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ആറു തരത്തിലുള്ള കോവിഡ് രോഗമുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ രോഗികള്‍ക്കു ചികിത്സ നിശ്ചയിക്കുന്നതില്‍ ഡോക്ടര്‍മാരെ ഏറെ സഹായിക്കുന്ന വിലയിരുത്തലാണിതെന്നാണു കരുതുന്നത്.

രോഗതീവ്രത, ശ്വാസതടസം, ഓക്സിജന്‍, വെന്റിലേറ്റര്‍ സഹായം വേണമോ തുടങ്ങി പല കാര്യങ്ങളുമായി ബന്ധപ്പെട്ടാവും ഏതു തരത്തിലുള്ള രോഗമാണെന്നു നിശ്ചയിക്കുക.

വൈറസ് ബാധയുണ്ടായി അഞ്ചാം ദിവസം ഇതില്‍ ഏതു വിഭാഗത്തില്‍പെട്ടയാളാണു രോഗി എന്നു പ്രവചിക്കാന്‍ കഴിഞ്ഞാല്‍ അവരെ സഹായിക്കാനും പ്രാരംഭ ഘട്ടത്തില്‍ത്തന്നെ ഇടപെടല്‍ നടത്താനും കഴിയും. രക്തത്തിലെ ഓക്സിജന്റെ അളവും പഞ്ചസാരയുടെ അളവും നിരീക്ഷിക്കാനും കൃത്യമായി ജലാംശം ശരീരത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...