‘മഞ്ഞുമ്മല്‍ ബോയ്സിനെ’ പോലീസ് മര്‍ദ്ദിച്ചതില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് പോലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. മലയാളി ആക്ടിവിസ്റ്റ് വി. ഷാജു എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ജോയിൻ്റ് സെക്രട്ടറി പൊലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകിയത്. 2006ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ കേരളത്തിലും തമിഴ്നാട്ടിലും വന്‍ വിജയമായതിനു പിന്നാലെയാണ് ചിത്രത്തില്‍ പറഞ്ഞ യഥാര്‍ഥ സംഭവങ്ങള്‍ പോലീസ് അന്വേഷിക്കാനൊരുങ്ങുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പോലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂര മർദനത്തിന് ഇരയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു.

ഇവർക്ക് സഹായത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് വിട്ടു നൽകിയത്. സുഹൃത്തിനെ രക്ഷിക്കാൻ സഹായത്തിനായി പൊലീസ് സ്‌റ്റേഷനിലെത്തിയ യുവാക്കളെ പോലീസ് ക്രൂരമായി മർദിക്കുന്നതും മർദിക്കുന്നതും സിനിമയിൽ കാണിച്ചിരുന്നു.സിനിമയിൽ ചില പീഡന സംഭവങ്ങൾ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാർത്ഥ അനുഭവം ദാരുണമാണെന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 22നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബോക്സോഫീസില്‍ 236.3 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...