Friday, May 31, 2024 7:16 am

അവധിക്കാലം ആഘോഷമാക്കാന്‍ കെ.എസ്‌.ആര്‍.ടി.സി ടൂര്‍ പാക്കേജ്‌

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി :  കുട്ട വഞ്ചി സവാരിയും പെഡല്‍ ബോട്ട്‌ യാത്രയും ചൂണ്ടയിട്ട്‌ മീന്‍ പിടിച്ചുമൊക്കെ വിനോദവും വിജ്‌ഞാനവും പകരുന്ന കായല്‍ താണ്ടി കടലിന്റെ താളം തൊട്ടറിഞ്ഞ്‌ നടത്തുന്ന ഒരു അത്യപൂര്‍വ യാത്രക്ക്‌ അടക്കം കെ.എസ്‌.ആര്‍.ടി.സി പാക്കേജ്‌. ഇതിന്‌ പുറമെ മാമലക്കണ്ടം, മാങ്കുളം, ആനക്കുളം വഴിയുള്ള ജംഗിള്‍ സഫാരി, ഒപ്പം മൂന്നാര്‍, ഗവി, സാഗര റാണി, ചതുരംഗ പാറ, ഇല്ലിക്കല്‍ കല്ല്‌, ഇലവീഴാപൂഞ്ചിറ, ഇടുക്കി തുടങ്ങിയ ഉല്ലാസ യാത്രകള്‍, കൊട്ടിയൂര്‍, ആഴിമല തുടങ്ങിയ തീര്‍ത്ഥാടന യാത്രകള്‍ എന്നിവ ഈ മാസം ജില്ലയിലെ വിവിധ കെ.എസ്‌.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും ഉണ്ടാകും പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്കാണ്‌ ഏറ്റവും അധികം യാത്ര ഒരുക്കിയിരിക്കുന്നത്‌.

10,14,17,20,22,26 എന്നീ ദിവസങ്ങളില്‍ ഗവി സര്‍വീസ്‌ ഉണ്ടായിരിക്കും. 11 ന്‌ സൂര്യാംശു കൊച്ചി കായലില്‍ ക്രൂയ്‌സ്, 12 ന്‌ രാമക്കല്‍മേട്‌, 17 ന്‌ മൂന്നാര്‍, 19 ന്‌ ഇടുക്കി, 24 ന്‌ കൊട്ടിയൂര്‍, 26 ന്‌ സീ അഷ്‌ടമുടി എന്നിവിടങ്ങളിലേക്കും പത്തനംതിട്ട ഡിപ്പോയില്‍ നിന്നും പാക്കേജ്‌ സഞ്ചാരത്തില്‍ ചേരാം. തിരുവല്ലയില്‍ നിന്നും ഗവി ട്രിപ്പ്‌ 8,10,11,15,23,29 ഉണ്ടായിരിക്കും. 11 ന്‌ മൂന്നാര്‍ 12 ന്‌ സീ അഷ്‌ടമുടി, 18 ന്‌ വണ്ടര്‍ലാ, 19ന്‌ സൂര്യാംഷു കൊച്ചി കായലില്‍, 19 ന്‌ ആഴിമല ക്ഷേത്ര ദര്‍ശനം. 26 ന്‌ മാമലകണ്ടം ജംഗിള്‍ സഫാരി, കൊട്ടിയൂര്‍ തീര്‍ത്ഥാടനം. അടൂരില്‍ നിന്നും ഗവി, പരുന്തും പാറ സര്‍വീസ്‌ 17 നും 27 നും ഉണ്ടാകും. 10 ന്‌ മൂന്നാര്‍ ( 2 ദിവസം), 11 ന്‌ മലക്കപ്പാറ, 18 ന്‌ സൂര്യാംശു സെമി ക്രൂയിസ്‌ കൊച്ചി കായല്‍ യാത്ര. 23 ന്‌ കൊല്ലൂര്‍ മൂകാംബിക, 25 ന്‌ ഇല്ലിക്കല്‍ കല്ല്‌ ഇലവീഴാപൂഞ്ചിറ, 29 ന്‌ കൊട്ടിയൂര്‍, പറശ്ശിനിക്കടവ്‌, തിരുനെല്ലി. പന്തളം ഡിപ്പോയില്‍ നിന്നും ഗവിയിലേക്ക്‌ 14 നും 21 നും യാത്ര ചെയ്യാം. 19 ന്‌ സാഗരറാണി, 24 ന്‌ മൂന്നാര്‍, 27 ന്‌ കൊട്ടിയൂര്‍ തീര്‍ത്ഥാടനം. റാന്നിയില്‍ നിന്നും ഗവിക്ക്‌ ഇന്നും 25നും പോകാം. 11ന്‌ മലക്കപ്പാറയിലേക്കും 24 ന്‌ സൂര്യാംശു സെമി ക്രൂയിസ്‌ കൊച്ചി കായല്‍ യാത്രക്കും അവസരമുണ്ട്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യസഭാ സീറ്റ് : ലീഗീന്റെ ചർച്ചകൾ മുറുകുന്നു

0
കോ​ഴി​ക്കോ​ട്​: രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ മു​സ്​​ലിം ലീ​ഗ്​ പ്ര​തി​നി​ധി ആ​രാ​യി​രി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച്​ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം നടത്തിയ കേസ് ; പ്രതി അ​റ​സ്റ്റി​ൽ

0
ഹ​രി​പ്പാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ പ്രതി പിടിയിൽ....

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ; ഹർജി ഇന്ന് കോടതി പരിഗണിക്കും

0
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് പോലീസ് കെ.കെ...

ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ; രക്ഷകരായി കോസ്റ്റൽ പോലീസ്

0
കണ്ണൂര്‍: കണ്ണൂരില്‍ ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും...