ഡൽഹിയിൽ മുസ്‍ലിം വിദ്യാർത്ഥികളോട് വിദ്വേഷ ചോദ്യങ്ങൾ ചോദിച്ച അധ്യാപികയ്‌ക്കെതിരെ അന്വേഷണം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിൽ മുസ്‍ലിം വിദ്യാർത്ഥികളോട് വിദ്വേഷ ചോദ്യങ്ങൾ ചോദിച്ച സർക്കാർ സ്‌കൂൾ അധ്യാപികയ്‌ക്കെതിരെ അന്വേഷണം തുടരുന്നു. ഗാന്ധിനഗർ സർവോദയ ബാല വിദ്യാലയത്തിലെ അധ്യാപിക ഹേമ ഗുലാത്തിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഹേമയെ ഡൽഹി പോലീസ് ഉടൻ ചോദ്യം ചെയ്തേക്കും. ഇന്നലെയാണ് അധ്യാപികയ്‌ക്കെതിരെ ഒരു വിദ്യാർത്ഥിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്. വിഭജനസമയത്ത് എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ലെന്നായിരുന്നു മുസ്‌ലിം വിദ്യാർത്ഥികളോട് അധ്യാപികയുടെ ചോദ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾ ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തു.

മുസ്‌ലിംകൾ ഇറച്ചി കഴിക്കുന്നവരാണെന്ന് അധിക്ഷേപിച്ചതായും മറ്റു വിദ്യാർത്ഥിയുടെ മാതാവ് പരാതി നൽകി. ഖുർആനെയും ഇവർ അധിക്ഷേപിച്ചെന്ന് പരാതിയിലുണ്ട്. മുസ്ലിമായതുകൊണ്ട് താൻ ഇന്ത്യക്കാരനാകില്ലേ എന്നാണു ഒരു വിദ്യാർത്ഥി ചോദിച്ചത്. കൃത്യമായ വർഗീയ വിദ്വേഷമാണിത്. ഇതിനുമുൻപും ഇതേ അധ്യാപിക ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം വിദ്യാർത്ഥികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനാണ് അധ്യാപികയുടെ നീക്കമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ മുസഫർനഗർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിനെതിരെ വൻ പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഡൽഹിയിലെയും സംഭവം പുറത്തുവരുന്നത്. ‘ചന്ദ്രയാൻ 3’ന്റെ വിജയത്തെക്കുറിച്ചു വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനിടെയായിരുന്നു അധ്യാപിക ഹേമ ഗുലാത്തിയുടെ വിദ്വേഷ പരാമർശങ്ങൾ. ഇവർക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...