ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ പുറത്തേക്ക് തള്ളിയിട്ട് ബാഗും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ പുറത്തേക്ക് തള്ളിയിടുകയും ബാഗും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം ഫ്രാന്‍സിസ് റോഡ് എത്തിയപ്പോഴായിരുന്നു സംഭവം. തൃശ്ശൂര്‍ തലോര്‍ വൈക്കാടന്‍ അമ്മിണി(64)യാണ് മോഷണത്തിന് ഇരയായത്. ശുചിമുറിയില്‍ പോകുന്നതിനിടെ ട്രെയിനിലെ വാതിലിന് സമീപത്ത് നിന്ന് വീട്ടമ്മയെ മോഷ്ടാവ് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

പിടിവലിക്കിടെ മോഷ്ടാവും ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണതായാണ് വിവരം. പിന്നീട് വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന 8500 രൂപ അടങ്ങിയ ബാഗും മൊബൈല്‍ ഫോണുമായി മോഷ്ടാവ് ഇവിടെ നിന്നും കടന്നു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 30നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളാണ് അക്രമിയെന്നാണ് പോലീസിന് ലഭിച്ച വിവരം. മോഷണത്തിന് ശേഷം മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറി പ്രതി രക്ഷപെട്ടതായും സംശയമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...