എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ് മോർട്ടം നടപടികളിൽ വീഴ്ചയുണ്ടെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ് മോർട്ടം നടപടികളിൽ വീഴ്ചയുണ്ടെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നത്. പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർക്കെതിരെയും നടപടികൾ കൈകാര്യം ചെയ്ത കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കുമെതിരെയാണ് പരാതി നൽകിയത്. പരാതി അന്വേഷിക്കുവാൻ സർക്കാർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു.

പരാതിയിൽ പറയുന്ന കാര്യങ്ങൾ അന്വേഷിച്ചതായും ഡോക്ടറുടെ ഭാഗത്ത് നിന്നോ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ ഭാഗത്ത് നിന്നോ ഇത് സംബന്ധിച്ച് ചട്ട ലംഘനമോ നിയമ ലംഘനമോ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണം പൂർത്തിയാക്കി പരാതിക്കാരന് നൽകിയ മറുപടിയിൽ കണ്ണൂർ അഡി.പോലീസ് കമ്മീഷണർ വ്യക്തമാക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ച് കേസിന്റെ അന്വേഷണം തുടർന്ന് വരികയാണെന്നും അഡ്വ.കുളത്തൂർ ജയ്‌സിങിന് നൽകിയ കത്തിൽ കമ്മീഷണർ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...