തമിഴ്നാട്ടില്‍ ഏക്കറു കണക്കിന് ഭൂമി ; പോപ്പുലര്‍ റോയിയുമായി അന്വേഷണസംഘം നാളെ ആന്ധ്രയിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ തെളിവെടുപ്പിനായി എത്തിയ അന്വേഷണ സംഘം മുഖ്യപ്രതി റോയിയുമായി ആന്ധ്രയിലേക്ക് തിരിക്കും.  സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നു പ്രതി സമ്മതിച്ചു. നിക്ഷേപകരില്‍ വലിയൊരു വിഭാഗം ആളുകളുടെയും പണം ഇവര്‍ വാങ്ങിയ ശേഷം ഭൂമി ഇടപാടിനായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. തമിഴ്നാട്ടില്‍ മാത്രം നാല് ഇടങ്ങളില്‍ ഇവര്‍ക്ക് ഭൂമി ഉണ്ട്. ആന്ധ്രയില്‍ ചെമ്മീന്‍ കൃഷിയുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപയുടെ ഭൂമി അടുത്തിടെ വാങ്ങിയിരുന്നു. തമിഴ്നാട്ടില്‍ എത്തിയ അന്വേഷണ സംഘം തമിഴ്നാട്ടിലെ അന്വേഷണം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം ആന്ധ്രയിലേക്ക് പോകും.

വിവിധയിടങ്ങളിലെ വസ്തുക്കള്‍, മറ്റ് സാമ്പത്തിക ഇടപാടുകള്‍, എല്‍.എല്‍.പി കമ്പിനികളുടെ വിവരം എന്നിവയാണ് ശേഖരിക്കുന്നത്. രേഖകള്‍ക്കൊപ്പം വസ്തുവകകള്‍കൂടി കണ്ടെത്താനാണ് റോയി ഡാനിയേലിനെ കൊണ്ടുപോയിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ പേര്‍ പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ മാത്രം ഇതിനകം മുന്നൂറിലേറെ പരാതി ലഭിച്ചിട്ടുണ്ട്.

പലര്‍ക്കും വലിയ തുകയുടെ നിക്ഷേപങ്ങളുണ്ട്. ബംഗളൂരുവില്‍ മലയാളികളുടെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പണയ ഇടപാടുകളും വലിയതോതില്‍ നടന്നിട്ടുണ്ട്. തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. ഫിനാന്‍സ് സ്ഥാപനത്തിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവും ശക്തം. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പേരില്‍ വിദേശരാജ്യങ്ങളിലുള്‍പ്പെടെ രഹസ്യ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണിതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കുറഞ്ഞത് 75,000 നിക്ഷേപകര്‍ ഉള്ളതായാണ് വിവരം. ഇതില്‍ ചെറിയൊരു ഭാഗം മാത്രമേ പരാതി നല്‍കിയിട്ടുള്ളൂ. നിക്ഷേപത്തിന്റെ മൊത്തം കണക്കു ലഭിച്ചാല്‍ 2000 മുതല്‍ 4000 കോടിയുടെ വരെ നിക്ഷേപ തട്ടിപ്പുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...