തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പോലീസ് ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പോലീസ് ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലന്ന് സൂചന. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകൾ പ്രശ്നത്തിന് കാരണമായെന്നും റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. കളക്ടർ വിളിച്ച യോഗം മുതൽ തിരുവമ്പാടി ദേവസ്വത്തിന്റെ കടുംപിടിത്തങ്ങൾ പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർത്തിട്ടില്ല. എഡിജിപി റിപ്പോർട്ട് കോടതിയ്ക്ക് കൈമാറും. തുടർ നടപടികൾ ഇതിന് ശേഷമാകും ഉണ്ടാവുക.

പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്നത്. 2024 ഒക്ടോബറിലാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിക്കുന്നത്. 16 മാസം കഴിയുമ്പോഴാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കി എഡിജിപിക്ക് സമർപ്പിച്ചിരിക്കുന്നത്. തൃശൂർ പൂരം കലക്കൽ വിവാദത്തിൽ വ്യാജ റിപ്പോർട്ട് ആണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വിമർശിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകൾ പ്രശ്നത്തിന് കാരണമായെന്ന റിപ്പോർട്ട് അംഗീകരിക്കാനാകില്ല. റിപ്പോർട്ടിന്റെ തിരക്കഥ മുഖ്യമന്ത്രി പിണറായി വിജയനും സംവിധാനം എഡിജിപി അജിത് കുമാറുമാണെന്നും കെ മുരളീധരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...