കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് സ്വർണം വിറ്റെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് സ്വർണം വിറ്റെന്ന് കണ്ടെത്തൽ. നിക്ഷേപമായി വാങ്ങിയ 100 പവൻ സ്വർണമാണ് വിറ്റത്. സ്വർണ നിക്ഷേപം വാങ്ങിയത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ്. ആദ്യം പണയം വെച്ച സ്വർണം പിന്നീട് വിൽക്കുകയായിരുന്നു. റെനീഷ് അടക്കം 3 പ്രതികളും റിമാൻഡിൽ തുടരുകയാണ്. ഇബ്രാഹിം ഹാജി എന്ന നിക്ഷേപകൻ തീ കൊളുത്തി ജീവനൊടുക്കിയതോടെയാണ് കടത്തനാട് ലേബർ സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തായത്. ഒരു കുടുംബത്തിലെ പലരുടേതുമായി 100 പവൻ സ്വർണമാണ് നിക്ഷേപമായി സ്വീകരിച്ചത്.

ഇത് സഹകരണ സംഘത്തിന്റെ അക്കൌണ്ടിൽ എത്തിക്കാതെ റെനീഷ് മറ്റൊരു ബാങ്കിന്റെ അക്കൌണ്ടിൽ എത്തിച്ച് പണയപ്പെടുത്തി. പിന്നീട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റി. അവിടെ നിന്നും ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസമാണ് റെനീഷിനെ ഇടുക്കിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. റിമാൻഡിന് ശേഷം പോലീസ് കസ്റ്റഡിയിൽ വിട്ടപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് കോടി 18 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിനേക്കാൾ കൂടുതൽ തട്ടിപ്പ് നടന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...