മുത്തൂറ്റ് ഫിനാൻസിനെതിരെ പരാതിയുമായി നിക്ഷേപകർ ; തിങ്കളാഴ്ച പത്തനംതിട്ടയിൽ സമരം

For full experience, Download our mobile application:
Get it on Google Play

കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെ മുത്തൂറ്റ് ഫിനാൻസ് ആൻഡ് സെക്യൂരിറ്റി കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതിയുമായി നിക്ഷേപകർ രംഗത്ത്. മുത്തൂറ്റ് ഫിനാൻസ് നിക്ഷേപകരിൽ നിന്നും പണം വാങ്ങിയ ശേഷം ശ്രേയി എക്യുപ്മെന്റ് ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിന് എതിരെ ആണ് കോടികളുടെ തട്ടിപ്പ് നടത്തിയതായി നിക്ഷേപകർ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലായി 11 കോടി രൂപയോളം തട്ടിപ്പ് നടന്നതായാണ് ലഭിക്കുന്ന സൂചന. ബ്രാഞ്ച് ജീവനക്കാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കേരളത്തിൽ നൂറിൽ കൂടുതൽ ആളുകൾക്കും വിദേശത്ത് നിരവധി ആളുകൾക്കുമാണ് പണം നഷ്ടപെട്ടത്. പകുതിയിൽ കൂടുതൽ ആളുകളും വിദേശത്ത് വർഷങ്ങളായി ജോലി ചെയ്ത് സാമ്പാദിച്ച തുകയാണ് നിക്ഷേപിച്ചത്. ഫിക്സഡ് ഡിപ്പോസിറ്റുകൾ നിക്ഷേപിച്ചവയിൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം മടക്കി നൽകിയിരുന്നില്ല. 2018ൽ തിരികെ നൽകേണ്ടിയിരുന്ന പണം നിക്ഷേപകർക്ക് തിരികെ നൽകാതെ പുതിയ എൻ സി ഡി വന്നിട്ടുണ്ട് എന്നും അതിലേക്ക് ഈ പണം നിക്ഷേപിക്കാം എന്ന് ജീവനക്കാർ നിക്ഷേപകരെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് 2020 വർഷം വരെ നിക്ഷേപകർക്ക് 8.7 % പലിശ കൃത്യമായി കിട്ടിയിരുന്നു.

എന്നാൽ 2021ൽ പലിശ ലഭിക്കാതെ വന്നതോടെ കോവിഡ് പ്രതിസന്ധികൾ മൂലമാണ് ഇതെന്നും ഉടൻ തന്നെ പണം നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു എങ്കിലും പണം ലഭിച്ചില്ല. പിന്നീട് ഈ സ്ഥാപനം ആർ ബി ഐ ഏറ്റെടുത്തു എന്നും തങ്ങൾക്ക് ഇത് സംബന്ധിച്ച് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും തങ്ങൾ വെറും ഇടനിലക്കാർ മാത്രമാണ് എന്നും ബാങ്ക് ജീവനക്കാർ നിക്ഷേപകരോട് പറഞ്ഞിരുന്നു. പണം ലഭിക്കാതെ വന്നതോടെ നിരവധി ആളുകൾ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സ്ഥാപനത്തിന് എതിരെ പരാതി നൽകിയിരിക്കുകയാണ്.

സംസ്ഥാനത്ത് ഉടനീളം 27ൽ അധികം കേസുകളും പത്തനംതിട്ട ജില്ലയിലെ കോന്നി, അടൂർ, ആറന്മുള, തിരുവല്ല തുടങ്ങി വിവിധ സ്റ്റേഷനുകളിൽ 7 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നൂറിൽ കൂടുതൽ ആളുകൾ ആണ് അഞ്ച് ലക്ഷം മുതൽ അൻപത് ലക്ഷം വരെയുള്ള തുകകൾ നിക്ഷേപിച്ചിരിക്കുന്നത്. പല തവണ സ്ഥാപന ഉടമകളുമായി നിക്ഷേപകർ ചർച്ച നടത്തിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഇവരെ ഒഴിവാക്കിയതായും പറയുന്നു. ബ്രാഞ്ച് മാനേജർമാരും ജീവനക്കാരുമാണ് കൂടുതലും നിക്ഷേപകരെ ബന്ധപ്പെട്ട് പണം തട്ടി എടുത്തിരിക്കുന്നത്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ ആളുകളിൽ നിന്നാണ് കൂടുതലും പണം തട്ടിയിരിക്കുന്നത്. ഇവരുടെ പ്രധാന ഓഫീസ് കൽക്കട്ടയിൽ ആണെന്നും അത് അടച്ച് പൂട്ടി എന്നുമാണ് നിക്ഷേപകർക്ക് ലഭിച്ചിരിക്കുന്ന വിവരം. പണം തിരികെ ലഭിക്കണം എന്ന് ആവശ്യപെട്ട് പത്തനംതിട്ട സിവിൽ സ്റ്റേഷൻ പടിക്കൽ നിക്ഷേപകർ തിങ്കളാഴ്ച സമരം സംഘടിപ്പിക്കും എന്നും അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...