ട്രംപിന്‍റെ വരവില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 7.48 ലക്ഷം കോടി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളിലുടക്കി ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ ഓഹരി വിപണി ഏഴ് മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 7.48 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ചാഞ്ചാട്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരി വിപണിക്ക് കൂനിൻമേൽ കുരു പോലെയായി ട്രംപൻ നയങ്ങൾ. സ്ഥാനാരോഗണത്തിന് ശേഷം ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളിൽ നിക്ഷേപകർ ആശങ്കയിലായതോടെ വിൽപന സമ്മർദ്ദത്തിലേക്ക് പോവുകയായിരുന്നു വിപണി. കാനഡയും മെക്സിക്കോയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന വാക്കുകൾ വിപണിയിൽ ആശങ്കയുളവാക്കി.

അനധികൃത കുടിയേറ്റക്കാരെയൊക്കെ കുടിയൊഴിപ്പിക്കുമെന്ന പ്രഖ്യാപനം ഇന്ത്യൻ ടെക് കമ്പനികൾക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലും വന്നു. ഇതോടെ വിവന്നിയിൽ വിറ്റഴിക്കൽ സജീവമായി. കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ മോശമായതും വളർച്ചാ നിരക്ക് കുറഞ്ഞതും വിദേശ നിക്ഷേപകർ ഓഹരി വിറ്റഴിക്കുന്നത് തുടരുന്നതും പ്രതിസന്ധിയിലാക്കിയ വിപണികൾക്ക് അധിക ഷോക്കായി ട്രംപിൻ്റെ നയ പ്രഖ്യാപനം . ഇതോടെ സെൻസെക്സിലുണ്ടായത് 1200 പോയിൻ്റിലേറെ ഇടിവ്. ദേശീയ ഓഹരി വിപണി ക്ലോസിണ്ടിൽ 23050 ന് താഴെയെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...