മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ കഴിയില്ലെന്ന് വാട്ടര്‍ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

എലപ്പുളളി : എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ജലവിഭവ വകുപ്പ് 2017ല്‍ തന്നെ വ്യാവസായിക ആവശ്യത്തിന് വെളളം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും മലമ്പുഴ ഡാമിലെ വെളളം തികയുന്നില്ലെന്ന് എക്‌സിക്യുട്ടീവ് എന്‍ഞ്ചിനിയര്‍ നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നു. മദ്യനിര്‍മ്മാണശാല അനുമതിയില്‍ ഘടകക്ഷികള്‍ തന്നെ അതൃപ്തി അറിയിച്ചിട്ടും സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കാതെ വന്നതോടെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ് ജില്ലയില്‍. മദ്യക്കമ്പനി തങ്ങളെ തെറ്റിധരിപ്പിച്ചാണ് എന്‍ഓസി കരസ്ഥമാക്കിയതെന്ന വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഇന്ന് മന്ത്രി എംബി രാജേഷിന്റെ വീട്ടിലേക്ക് മഹിളാമോര്‍ച്ച കാലിക്കുടങ്ങളുമായി പ്രതിഷേധപ്രകടനം നടത്തും. ബ്രൂവറിയില്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം. സിപിഐഎം സമ്മേളനകാലയളവില്‍ ഉയര്‍ന്ന വിവാദം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയാകാനാണ് സാധ്യത.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...