എറണാകുളം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നഷ്ടമായ പണം ലഭിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകര്‍. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് നീക്കം. അതേസമയം നിക്ഷേപകര്‍ നിയമ നടപടി സ്വീകരിച്ചാല്‍ സഹായം നല്‍കുമെന്ന് ബിജെപി ലീഗല്‍ സെല്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇഡി പിടിച്ചെടുത്ത പണത്തിന്മേല് അവകാശം ഉന്നയിക്കാന്‍ നിക്ഷേപകര്‍ക്ക് നിയമപരമായി കഴിയും. ഇതിനായി നിക്ഷേപകര്‍ക്ക് അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി എന്ന നിലയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയോ ബന്ധപ്പെട്ട കോടതിയേയോ സമീപിക്കാം.
പിടിച്ചെടുത്ത പണം നിക്ഷേപകന്റേതെന്ന് തെളിഞ്ഞാല്‍ തുക ലഭിക്കുകയും ചെയ്യും. വിഷയത്തില്‍ നിക്ഷേപകര്‍ക്ക് നിയമസഹായം നല്‍കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. അതേസമയം കരുവന്നൂര്‍ തട്ടിപ്പില്‍ നിക്ഷേപകര്‍ കോടതിയിലേക്ക് നീങ്ങിയാല്‍ സിപിഐഎമ്മിന് അത് പരോക്ഷമായി തിരിച്ചടിയാകും. നിക്ഷേപകര്‍ നല്കുന്ന മൊഴികളും തെളിവുകളും അറസ്റ്റിലായവര്‍ക്കും ആരോപണ വിധേയര്‍ക്കും എതിരെ ഉപയോഗിക്കാന്‍ ഏജന്‍സിക്കും സാധിക്കും. ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ തൃശൂരില്‍ ഇടത് മുന്നണിക്ക് ഇത്തരമൊരു നീക്കം കനത്ത പ്രതിസന്ധിയാകും ഉണ്ടാക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033