എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമ്മിച്ച പാർപ്പിട സമുച്ചയം കാട് കയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സന്നദ്ധസംഘടന നിർമ്മിച്ചു നൽകിയ പാർപ്പിട സമുച്ചയം കാട് കയറി നശിക്കുന്നു. സത്യസായി ഓർഫനേജ് ട്രസ്റ്റ് മൂന്ന് വർഷം മുൻപ് പണി പൂർത്തികരിച്ച് സർക്കാറിന് കൈമാറിയ വീടുകളാണ് നശിക്കുന്നത്. ഇതുവരെയായി ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് കഴിയാതെ വന്നതാണ് ദുരവസ്ഥക്ക് കാരണം. സർക്കാർ അനുവദിച്ച അഞ്ചേക്കർ സ്ഥലത്തായിരുന്നു സത്യ സായി ട്രസ്റ്റ്‌ പാർപ്പിട സമുച്ചയം പണിതത്. ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ധന സഹായത്തോടെ നിർമ്മിച്ചത് 36 വീടുകൾ. നിർമ്മാണം പൂർത്തിയാക്കി 2019ൽ ട്രസ്റ്റ് മുഴുവൻ വീടുകളും സർക്കാരിന് കൈമാറി.

എന്നാൽ വർഷം നാല് കഴിഞ്ഞിട്ടും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകൾ കൈമാറാൻ ജില്ലാ ഭരണ കൂടത്തിന് കഴിഞ്ഞിട്ടില്ല. രണ്ടര കോടി രൂപ ചെലവിട്ടായിരുന്നു ട്രസ്റ്റ് പാർപ്പിട സമുച്ചയം നിർമ്മിച്ചത്. മൂന്ന് വർഷത്തിലധികം ഉപയോഗിക്കാതെ കിടന്നത് മൂലമുണ്ടായ കേടുപാടുകൾ തീർക്കാൻ 25 ലക്ഷം രൂപ കൂടി ഇവർ വീണ്ടും മുടക്കി. ഒക്ടോബർ 15 നകം വീടുകൾ ദുരിത ബാധിതർക്ക് നൽകാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. എന്നാൽ ആ സമയ പരിധി ഇന്ന് അവസാനിക്കുമ്പോഴും കാര്യങ്ങൾക്ക് ഒരു തീരുമാനവുമായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...