ഐഫോൺ 14 പ്ലസ്‌ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു ; വിലയും സവിശേഷതകളും ഓഫറുകളും അറിയാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചെറിയ കാത്തിരിപ്പിന് ശേഷം ഐഫോൺ 14 പ്ലസ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ഇന്ന് മുതലാണ് ഐഫോൺ 14 പ്ലസിന്റെ വിൽപന ആരംഭിച്ചത്. ആപ്പിൾ ഇന്ത്യ സ്റ്റോർ, ഫ്ലിപ്‌കാർട്ട്, ആമസോൺ, ക്രോമ, യൂണികോൺ, എന്നിവയുൾപ്പെടെയുള്ള നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ പ്ളാറ്റ്‌ഫോമുകളിൽ ഐഫോൺ 14 പ്ലസ് നിലവിൽ ലഭ്യമാണ്.

ഐഫോൺ 14 പ്ലസ് മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. അടിസ്ഥാന മോഡലായ 128 ജിബിക്ക് 89,900 രൂപയും, 256 ജിബിയും 512 ജിബിയുമുള്ള മറ്റ് രണ്ട് മോഡലുകൾക്ക് യഥാക്രമം 99,900 രൂപയും 1,09,900 രൂപയുമാണ് വില. റെഡ്, ബ്ലൂ, മിഡ്‌നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ് എന്നിവയുൾപ്പെടെ ആകെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഐഫോൺ 14 പ്ലസ് ലഭ്യമാവുക.

ലോഞ്ച് ഓഫറിന്‍റെ ഭാഗമായി ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഐഫോൺ 14 പ്ലസ് വാങ്ങുമ്പോൾ 7000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ സ്വീകരിക്കുന്നവർക്ക് ഐഫോൺ 14 പ്ലസ് 128 മോഡലിന്റെ വില 82,900 രൂപയായി കുറയും. കൂടാതെ, നിങ്ങൾക്ക് ഒരു പഴയ ഐഫോൺ മോഡൽ ഉണ്ടെങ്കിൽ ഇത് ആപ്പിൾ സ്റ്റോറിലൂടെ ആകർഷകമായ വിലക്ക് വിറ്റഴിക്കാനും കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഐഫോൺ 14ന്റെ അപ്ഗ്രേഡഡ് വേർഷനാണ് ഐഫോൺ 14 പ്ലസ്. ഐഫോൺ 14ൽ നിന്ന് വ്യത്യസ്‍തമായി പ്ലസ് മോഡലിന് 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണുള്ളത്. ഐഫോൺ 14 പ്രോ മാക്‌സ് പോലെ, വിശാലമായ നോച്ചാണ് ഉള്ളതെങ്കിലും ഇതിൽ ഡൈനാമിക് ഐലൻഡ് ഫീച്ചർ ഉൾപ്പെടുത്തിയിട്ടില്ല. A15 ബയോണിക് ചിപ്പിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഈ സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

എന്നാൽ ഐഫോൺ 14, 14 പ്ലസ്‌ മോഡലുകളിൽ സമാന രീതിയിലുള്ള ക്യാമറ, ബാറ്ററി എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. അതേസമയം, മുൻ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 14 മോഡലുകൾ കൂടുതൽ നവീകരിച്ച ക്യാമറയും ബാറ്ററി പ്രകടനവും വാഗ്‌ദാനം ചെയ്യുന്നുവെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ഐഒഎസ് 16 ആണ് ഈ മോഡലുകളിലെ ഓപ്പറേറ്റിങ് സിസ്‌റ്റമായി ആപ്പിൾ നൽകിയിരിക്കുന്നത്. ഇത് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം മോഡലുകൾക്ക് നൽകുമെന്നാണ് ആപ്പിൾ വ്യക്‌തമാക്കുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....