Tuesday, April 23, 2024 9:13 pm

വളര്‍ത്തു നായ്ക്കളുടെ ആക്രമണം : രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം , മാതാവ് ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ടെന്നിസി : വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുകയും മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ടെന്നിസി നോര്‍ത്ത് മെംഫിസിലായിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടേയും അഞ്ചു മാസം പ്രായമുള്ള ആണ്‍കുട്ടിയുടേയും ജീവന്‍ അപഹരിച്ചതെന്ന് ഷെല്‍ബി കൗണ്ടി ഷറീഫ് ഓഫിസ് അറിയിച്ചു.

ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികള്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായും നായ്ക്കളുടെ ആക്രമണത്തില്‍ രക്തം വാര്‍ന്ന് ശരീരം മുഴുവന്‍ ഗുരുതരമായി പരുക്കേറ്റ മാതാവിനെ മെംഫിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പിറ്റ്ബുള്‍ നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനു കടിയേറ്റതെന്നും പോലീസ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമല്‍ കണ്‍ട്രോള്‍ കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്നും കേസെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷറീഫ് ഓഫീസ് അറിയിച്ചു. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ എപ്പോളാണ് പ്രകോപിതരാകുക എന്നു പറയാനാകില്ലെന്നും കുട്ടികളെ തനിച്ചു വിടുന്നവര്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പു നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 26ന് അവധി

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നാളെ...

ലോക്സഭാ തെരഞ്ഞെടുപ്പ് : 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ...

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24...

പെരുമ്പെട്ടി സെൻ്റ് തോമസ് പടിയിൽ നടപാലം തകർന്നു വീണു

0
മല്ലപ്പളളി : പെരുമ്പെട്ടി സെൻ്റ് തോമസ് പടിക്കു സമീപം നടപാലം...