27.1 C
Pathanāmthitta
Sunday, October 1, 2023 3:01 pm
-NCS-VASTRAM-LOGO-new

വെറും 2000 രൂപയുണ്ടെങ്കിൽ പുതിയ ഐഫോൺ 15 വീട്ടിലെത്തും

പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾക്ക് വൻ ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ക്രോമ. ടാറ്റയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇ കൊമേഴ്സ് വെബ്സൈറ്റാണ് ക്രോമ. വെറും 2000 രൂപ മുതൽ ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രീ ബുക്കിംഗ് ഈ സൈറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് പുതിയ സീരീസിൽ ഉൾപ്പെടുന്ന ഫോണുകൾ. ഇതിന് പുറമെ രണ്ട് പുതിയ വാച്ചുകളും ആപ്പിൾ പുറത്തിറക്കിയിരുന്നു. സെപ്റ്റംബർ 15 മുതലാണ് പ്രീ ബുക്കിങ് ആരംഭിച്ചത്.

life
ncs-up
ROYAL-
previous arrow
next arrow

സെപ്റ്റംബർ 22 മുതൽ ഫോൺ മാർക്കറ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ഓഫറുകളാണ് പുതിയ ഫോണുകൾക്കായി ക്രോമ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 2000 രൂപ മുതൽ പുതിയ ആപ്പിൾ ഉത്പന്നങ്ങൾ പ്രീ ഓർഡർ ചെയ്യാം എന്നത് തന്നെയാണ് ക്രോമയുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റ് സൈറ്റുകൾ പ്രീ ഓർഡറുകൾക്കായി വലിയ തുകകൾ ആവിശ്യപ്പെടുമ്പോൾ ക്രോമ വെറും 2000 രൂപ മാത്രമാണ് ആവിശ്യപ്പെടുന്നത്. നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ക്രോമ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഫുൾപേയ്മെന്റ് നടത്തുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറും ക്രോമ വാ​ഗ്ദാനം ചെയ്യുന്നു.

ക്രോമയുടെ ഓഫ്ലൈൻ സ്റ്റോറുകളിലും ഓൺലൈനിലും ഇത്തരത്തിലുള്ള പ്രീ ബുക്കിങ് സേവനം ലഭ്യമാകുന്നതാണ്. സെപ്റ്റംബർ 21 വരെയാണ് പുതിയ ആപ്പിൾ ഉത്പന്നങ്ങൾ പ്രീ ബുക്ക് ചെയ്യാനാവുന്ന കാലാവധി എന്നും ഇവർ എടുത്ത് പറയുന്നു. അതേ സമയം സെപ്റ്റംബർ 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ഫോൺ ബുക്ക് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ക്രൂയിസ് ട്രിപ്പും ഇവർ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്പ്രസ് ഡെലിവറിയാണ് ക്രോമ വാ​ഗ്ദാനം ചെയ്യുന്ന മറ്റൊരു സേവനം. തിരഞ്ഞെടുത്ത ന​ഗരങ്ങളിലാണ് ഈ സേവനം ക്രോമ വാ​ഗ്ദാനം ചെയ്യുന്നത്. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ ആദ്യത്തെ 24 മാസം മാത്രമാണ് നോ കോസ്റ്റ് സേവനം ലഭ്യമാകുന്നത്.

ncs-up
dif
self
previous arrow
next arrow

15 പ്ലസിന്റെ 256 ജിബി, 512 ജിബി വേരിയന്റുകൾക്ക് യഥാക്രമം 99,900 രൂപ, 1,19,900 രൂപ എന്നിങ്ങനെയാണ് ആപ്പിൾ വിലയിട്ടിരിക്കുന്നത്. പുതിയ സീരീസിലെ പ്രോ മോഡലുകളുടെ വില പരിശോധിച്ചാൽ 15 പ്രോയുടെ 128 ജിബി പതിപ്പ് സ്വന്തമാക്കാൻ 1,34,900 രൂപയാണ് വില നൽകേണ്ടി വരുന്നത്. 256 ജിബി, 512 ജിബി വേരിയന്റുകളുടെ വില യഥാക്രമം 1,44,900 രൂപ, 1,64,900 രൂപ എന്നിങ്ങനെ ആയിരിക്കും എന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്. 1 ടിബി വേരിയന്റിന് 1,84,900 രൂപയും നൽകേണ്ടി വരുന്നതാണ്. 15 പ്രോ മാക്സിന് ആകട്ടെ 56ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത്. ഇവയുടെ വിലകൾ യഥാക്രമം 1,59,900രൂപ, 1,79,900 രൂപ, 1,99,900 രൂപ എന്നിങ്ങനെയാണ്. ഐഫോൺ 14 സീരീസ് ഫോണുകളുടെ അപ്ഡേറ്റ് വേർഷൻ എന്ന നിലയിലാണ് പുതിയ സീരീസ് ഫോണുകൾ മാർക്കറ്റിൽ എത്തുന്നത്.

self
WhatsAppImage2022-07-31at72836PM
KUTTA-UPLO
WhatsAppImage2022-07-31at73432PM
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow