പെരുന്തേനരുവി – കുരുമ്പൻ മൂഴി റോഡ് നിർമ്മാണം ഒരു മാസത്തിനകം പൂർത്തീകരിക്കണം ; അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി – കുരുമ്പൻ മൂഴി റോഡ് നിർമ്മാണം ഒരു മാസത്തിനകം പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധികൃതരോട് ആവശ്യപ്പെട്ടു. റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. പെരുന്തേനരുവിയിൽ നിന്നും ആദിവാസി കോളനിയായ കുരുമ്പൻ മൂഴിയിലേക്ക് വനമേഖലയിലൂടെയുള്ള റോഡ് പുനരുദ്ധാരണമാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. രണ്ടര കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി 1.70 കോടി രൂപയാണ് ചിലവ്.

മഴക്കാലത്ത് പെരുന്തേനരുവി ഡാമിൽ വെള്ളം നിറയുന്നതോടെ കുരുമ്പൻമൂഴി കോസ്‌വേ വെള്ളത്തിനടിയിലാകുകയും നാനൂറോളം വരുന്ന കുടുംബങ്ങളും ആയിരത്തിൽപരം ആളുകളും ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥയുമായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായി പുറത്തേക്ക് പോകുന്നവർക്കും തിരികെ വീടുകളിലേക്ക് എത്താൻ കഴിയാതെ പലപ്പോഴും ബന്ധു വീടുകളിലും മറ്റും താമസിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. കൂടാതെ 2021 ഒക്ടോബറിൽ ഉണ്ടായ അപ്രതീക്ഷിതമായ ഉരുൾപൊട്ടൽ പ്രദേശത്തെ ആകെ ഭീതിയിലാഴ്ത്തിയ സമയത്ത് പോലീസ്, മെഡിക്കൽ, ഫയർ ഫോഴ്സ് എന്നിവ കുരുമ്പൻമൂഴിലേക്ക് എത്തിപ്പെടാൻനന്നേ പാടുപെട്ടിരുന്നു.

പ്രദേശവാസികൾക്കൊപ്പം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പെരുന്തേനരുവിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കാടിന്റെ ഭംഗി ആസ്വദിച്ച് പനംകുടന്ത അരുവിയിലേക്ക് എത്തിപ്പെടാനും ഈ പാത ഉപകാരപ്രദമാകും. ഇതോടൊപ്പം കുരുമ്പൻ മൂഴിയിലും അറയാഞ്ഞിലി മണ്ണിലും പട്ടികജാതി- പട്ടികവർഗ്ഗ ഫണ്ട് ഉപയോഗിച്ച് നടപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടികളും ധ്രുതഗതിയിൽ നീങ്ങുകയാണെന്ന് എംഎൽഎ അറിയിച്ചു. കേരള അസി എൻജിനീയർ റെഫിൻ, ജോജി ജോർജ്, ഗോപി, മോനച്ചൻ എന്നിവരും എംഎൽ യോടൊപ്പം സ്ഥലം സന്ദർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...