പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ പിശുക്കുകാട്ടാത്ത വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചർ കൂടി ഉടൻ അവതരിപ്പിക്കും. 32 പേർക്ക് വരെ പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിങ് ഫീച്ചറിന്റെ ബീറ്റ പതിപ്പ് വാട്സ്ആപ്പ് പുറത്തിറക്കിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. വരും ആഴ്ചകളിൽ പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായിത്തുടങ്ങുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ടിൽ പറയുന്നു. ആൻഡ്രോയിഡ് 2.23.19.16 അപ്ഡേറ്റ ഇൻസ്റ്റാൾ ചെയ്ത വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്.
പുതിയ ഗ്രൂപ്പ് കോളിങ് ഫീച്ചറിന് പുറമേ കോൾ ടാബിനായി പരിഷ്‌കരിച്ച ഇന്റർഫേസും വാട്സ്ആപ്പ് പുറത്തിറക്കി.”കോൾ ടാബിൽ ചില ചെറിയ മാറ്റങ്ങൾ വാട്സ്ആപ്പ് വരുത്തി. പ്രത്യേകിച്ചും ഈ സ്‌ക്രീനിനുള്ളിൽ കോൾ ലിങ്കുകൾ ഇനി പരാമർശിക്കപ്പെടില്ല. ഇപ്പോൾ ഒന്നോ അതിലധികമോ കോൺടാക്‌റ്റുകളെ വിളിക്കാൻ കഴിയുമെന്ന് മാത്രമേ ഇത് കാണിക്കൂ” എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. ഇത് കൂടാതെ ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടൺ ഒരു പ്ലസ് ഐക്കൺ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വലിയ ഒരുകൂട്ടം ആളുകളെ ബന്ധിപ്പിക്കാൻ വാട്സ്ആപ്പ് ഉപയോഗപ്പെടുത്താനാണ് കമ്പനി ഇപ്പോൾ പുതിയ ഫീച്ചറിലൂടെ ഉദ്ദേശിക്കുന്നത്. ഉപയോക്താക്കൾക്ക് ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് പുതിയ ഫീച്ചർ ഉപയോഗപ്പെടും. എല്ലാം ഓൺലൈനിലേക്ക് മാറുന്ന ഇക്കാലത്ത് ഒന്നിലധികം പേർക്ക് ഒന്നിച്ചുകൂടാനൊരു ഇടം ഒരുക്കുകയാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറിലൂടെ ചെയ്തിരിക്കുന്നത്. മുൻപ് ഏഴ് പേർക്ക് വരെ ഗ്രൂപ്പ് കോൾ നടത്താനുള്ള സൗകര്യമാണ് വാട്സ്ആപ്പ് നൽകിയിരുന്നത്. പിന്നീടത് 15 ആയി ഉയർത്തി. അതിൽനിന്ന് വീണ്ടും ഒരു വലിയ മാറ്റത്തിനാണ് വാട്സാപ്പ് ഇപ്പോൾ തയാറെടുത്തിരിക്കുന്നത്.
32 പേർക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോൾ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്നതായി വാർത്തകൾ വന്ന് ഏറെ നാളായെങ്കിലും ഇപ്പോഴാണ് അത് പൂർണതയിലേക്ക് അടുത്തിരിക്കുന്നത്. ഒരുകൂട്ടം ആളുകൾക്ക് വേഗത്തിലും സൗകര്യപ്രദമായും ഒത്തുകൂടാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരുമായുള്ള മീറ്റിങ്ങുകൾക്കും വിദ്യാർഥികൾക്ക് വേണമെങ്കിൽ തങ്ങളുടെ ക്ലാസിലെ മുഴുവൻ ( പരമാവധി 32) പേരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രൂപ്പ് കോളിങ്ങും വീട്ടുകാർക്ക് തങ്ങളുടെ കുടുംബക്കാരെയെല്ലാം ഒത്തുചേർത്തുകൊണ്ടുള്ള ഗ്രൂപ്പ് കോളിങ്ങും ഇനി ഈസിയായി നടത്താൻ സാധിക്കും. മുൻപ് ഗ്രൂപ്പ് കോളുകൾ നടത്തിയിരുന്നപ്പോൾ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്ന ചില നിയന്ത്രണങ്ങൾ വാട്സ്ആപ്പ് ഇപ്പോൾ ഒഴിവാക്കിയതായും വാബീറ്റഇൻഫോ പറയുന്നു. അധികം വൈകാതെ എല്ലാവർക്കും പുതിയ ഫീച്ചർ പരീക്ഷിക്കാൻ സാധിക്കും. വാട്സ്ആപ്പ് ഏറ്റവും ഒടുവിലായി അവതരിപ്പിച്ച പുതിയ ഫീച്ചറുകളിലൊന്ന് വാട്സ്ആപ്പ് ചാനൽസ് ആയിരുന്നു. നിലവിൽ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.
ഇൻസ്റ്റഗ്രാം ചാനൽസ് പോലെ പ്രശസ്തർക്കും ഇൻഫ്‌ളുവൻസർമാർക്കും ലോക നേതാക്കൾക്കും വിശിഷ്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ ചാനലുകൾ തുടങ്ങാനുള്ള സൗകര്യവും വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരെ പിന്തുടരാനുള്ള സൗകര്യവും പുതിയ ചാനൽസ് ഫീച്ചർ നൽകുന്നു. വാട്‌സാപ്പിൽ അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബിൽ ആണ് ചാനലുകൾ കാണാൻ സാധിക്കുക. ഇത് ലഭ്യമല്ലാത്തവർ പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റു ചെയ്തു നോക്കുക. ലിങ്ക് വഴിയും വാട്ട്‌സ്ആപ്പിലെ അപ്‌ഡേറ്റ് ടാബ് വഴിയും വിവിധ ചാനലുകളിൽ പങ്കുചേരാം. പബ്ലിക് ചാനലുകളൽ വേഗം ജോയിൻ ചെയ്യാം. എന്നാൽ സ്വകാര്യ ചാനൽ പിന്തുടരാൻ അഡ്മിൻ റിക്വസ്റ്റ് അപ്രൂവ് ചെയ്യേണ്ടതുണ്ട്.
ഇൻസ്റ്റഗ്രാം ചാനൽ പോലെ തന്നെയാണ് വാട്‌സാപ് ചാനൽസും പ്രവർത്തിക്കുക. മമ്മൂട്ടിയും മോഹൻ ലാലും അടക്കം ഇന്ത്യയിലെ പല പ്രമുഖരും ഇതിനകം ചാനൽ ആരംഭിച്ചിട്ടുണ്ട്. പ്രമുഖരുടെ ചാനലുകളിലൂടെ അവരുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ വളരെ വേഗം അറിയാൻ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സാധിക്കുന്നു. ഇന്ത്യ അടക്കം 150 രാജ്യങ്ങളിലാണ് പുതിയ ചാനൽസ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ചാനൽ ഉടമകൾ നൽകുന്ന വിവരങ്ങൾ കാണാൻ സാധിക്കുമെങ്കിലും ഉപയോക്താക്കൾക്ക് ചാനൽസിൽ സന്ദേശം അയയ്ക്കാൻ സാധിക്കില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033