ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ നിലവാരം നൂറ് മടങ്ങ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഐഫോണ്‍ 15 സീരീസിന്റെ ആവേശം അടങ്ങും മുമ്പ് വമ്പന്‍ രണ്ട് ഫ്‌ളാഗ്ഷിപ്പ് ഫണുകളാണ് വരാനുള്ളത്. ഐഫോണ്‍ 16, 17 മോഡലുകളാണ് വരുന്നത്. ഇതില്‍ ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച് കഴിഞ്ഞു. ചൈനയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ബേസ് മാറ്റുന്നത്. അതേസമയം സാംസങ്ങിനോ ഗൂഗിളിനോ ഇല്ലാത്ത ഫീച്ചറുമായിട്ടാണ് ഈ രണ്ട് ഫ്‌ളാഗ്ഷിപ്പ് കിംഗുകളും വരുന്നത്. ഐഫോണ്‍ പതിനേഴില്‍ ആദ്യമായി സ്വന്തം ബാറ്ററി ഉപയോഗിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നേരത്തെ സ്വന്തം ചിപ്‌സെറ്റുകള്‍ അടക്കം പുറത്തിറക്കിയിരുന്നു ഐഫോണുകളുടെ മികവ് തന്നെ ആപ്പിള്‍ വര്‍ധിപ്പിച്ചിരുന്നു. സ്വന്തമായി ബാറ്ററികള്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വികസിപ്പിച്ചെടുക്കാനാണ് ആപ്പിളിന്റെ പ്ലാന്‍.
അനോഡ്, കാത്തോഡ് മെറ്റീരിയലുകള്‍ ചേര്‍ന്നാണ് ഈ ബാറ്ററി നിര്‍മിക്കുക. കാര്‍ബണ്‍ നാനോട്യൂബുകളും ഇതില്‍ ഉള്‍പ്പെടുത്തും. ഇവ മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ഐഫോണുകള്‍ക്ക് നല്‍കും. നിലവില്‍ ഗ്രാഫൈറ്റാണ് സെക്കന്‍ഡറി ബാറ്ററി മെറ്റീരീയലായി ഉപയോഗിക്കുന്നത്. എന്നാല്‍ ആപ്പിളിന് പകരം സിലിക്കോണ്‍ ഐഫോണ്‍ പതിനേഴില്‍ ഉപയോഗിച്ചേക്കും. ഇതിലൂടെ ചാര്‍ജിംഗ് സമയം കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ ചാര്‍ജിംഗ് കപ്പാസിറ്റിയും ഉയര്‍ത്താന്‍ സാധിക്കും.
ഹൈ പെര്‍ഫോമന്‍സ് ബാറ്ററിക്കായുള്ള ആവശ്യം ഐഫോണ്‍ യൂസര്‍മാരില്‍ നിന്നടക്കം ഉണ്ടെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബാറ്ററികള്‍ വരുന്നത്. ഐഫോണ്‍ പതിനേഴിലാണ് പുതിയ ബാറ്ററി ആദ്യമായി അവതരിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എഫോണ്‍ പതിനാറും അതുപോലെ ഞെട്ടിക്കാനാണ് വരുന്നത്. ഐഫോണ്‍ പതിനാറ് പ്രൊയുടെയും, പ്രൊ മാക്‌സിന്റെയും ഡിസ്‌പ്ലേ 0.2 ഇഞ്ച് വലിപ്പമേറിയതായിരിക്കും. 15 പ്രൊ മോഡലുമായി താരതമ്യം ചെയ്യുമ്പോഴാണിത്.
അതേസമയം 5ജി പെര്‍ഫോമന്‍സ് ഏറ്റവും മികവുറ്റതാക്കാന്‍ ക്വാല്‍ക്കോമിന്റെ പുത്തന്‍ സെല്ലുലാര്‍ മോഡമും ഇതിലുണ്ടാവും. സ്‌നാപ്ഡ്രാഗണ്‍ എക്‌സ്70 മോഡമാണ് ഐഫോണ്‍ 16, 16 പ്ലസ് മോഡലുകള്‍ക്ക് വരാന്‍ പോകുന്നത്. ക്യാമറയില്‍ ഞെട്ടിക്കാന്‍ കൂടിയാണ് ഈ ഫോണ്‍ വരുന്നത്. പുത്തന്‍ അള്‍ട്രാ വൈഡ് ലെന്‍സ് പിന്‍ക്യാമറയിലുണ്ടാവും. ഗംഭീരമായ ചിത്രങ്ങളെടുക്കാന്‍ ഇത് ഐഫോണ്‍ പതിനാറ് പ്ലസ്, പ്രൊ മോഡലുകളെ ഇത് സഹായിക്കും. 2024ലാണ് ഇവയുടെ ലോഞ്ച്. 6.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. അതേസമയം ഐഫോണ്‍ പതിനാറിന്റെ എല്ലാ മോഡലുകളും എ18 ചിപ്പുകളാണ് ഉണ്ടാവുക. 15 സീരീസില്‍ എ16 ബയോണിക് ചിപ്പുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നിവയില്‍ എ17 പ്രൊ ചിപ്പുകളുമായിരുന്നു ഉണ്ടായിരുന്നത്.