കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡി അന്വേഷണം ഉന്നതരിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡി അന്വേഷണം ഉന്നതരിലേക്ക്.  ബാങ്കിലെ ബിനാമി വായ്പകൾ നിയന്ത്രിച്ചതും അനുവദിച്ചതും സിപിഎം നേതാക്കളായിരുന്നുവെന്ന മുൻ മാനേജർ ബിജു കരീമിന്‍റെ മൊഴിയാണ് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയിലേക്ക് ഇഡി അന്വേഷണം എത്തിക്കുന്നത്. ബിനാമി വായപകൾ നേടിയവർ നേതാക്കൾക്ക് കമ്മീഷൻ നൽകിയിരുന്നതായും ഇഡിക്ക് വിവരം കിട്ടിയിട്ടുണ്ട്. ബിനാമി വായ്പയുടെ പട്ടിക സിപിഎം ഇഡിയ്ക്ക് കൈമാറണമെന്ന് അനിൽ അക്കര എംഎൽഎ ആവശ്യപ്പെട്ടപ്പോൾ ഇഡിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു.

കരുവന്നൂരിലെ കോടികളുടെ ബിനാമി വായപ്കൾ നിയന്ത്രിച്ചതും വായ്പ അനുവദിച്ചവരുടെ പട്ടിക സൂക്ഷിച്ചതും സിപിഎം നേതൃത്വത്തിലുള്ള സബ് കമ്മിറ്റി ആണെന്നാണ് മുൻ മാനേജർ ബിജു കരീം നൽകിയ മൊഴി. പ്രതികളുടെ സ്വത്ത് കണ്ട്കെട്ടൽ രേഖയിൽ ഇഡി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ബിനാമി വായ്പക്കാരെ സംരക്ഷിക്കാൻ നേതാക്കൾ ഇടപെട്ടെന്നും അതിൽ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെന്നും ഇഡി പറയുന്നു. ഇക്കാര്യത്തിലാണ് ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചോദ്യം ചെയ്യുന്നത്. എന്നാൽ ഇഡി വിളിപ്പിച്ചാൽ പോകുമെന്ന് പറഞ്ഞ എം എം വർഗീസ് ഇഡിയെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്നും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...