ഐഫോണ്‍ വാങ്ങിയ ശേഷം പണത്തിന് പകരം കടലാസ് പൊതി നല്‍കി മുങ്ങി ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഫോൺ വാങ്ങിയശേഷം പണമെന്ന് പറഞ്ഞ് കടലാസുപൊതി നൽകി കബളിപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ശൂരനാട് വെസ്റ്റ് ഇരവുചിറ വെസ്റ്റ് പ്ലാവിലയിൽ വീട്ടിൽ വിഷ്ണു (29) വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ടി.ശ്രീജിത്ത് അറസ്റ്റുചെയ്തത്.

ഞായറാഴ്ച വൈകീട്ട് കോട്ടയം തിരുനക്കരയിലായിരുന്നു സംഭവം. ഈര കൊച്ചിപറമ്പിൽ ഡോണിയുടെ പരാതിയിലാണ് അറസ്റ്റ്. 94,000 രൂപ വിലവരുന്ന ഐ ഫോൺ വിൽക്കുന്നതിന് യുവാവ് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. ഇതുകണ്ട് പ്രതി യുവാവുമായി ബന്ധപ്പെട്ട് 94,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. തുടർന്ന് ഫോൺ വാങ്ങുന്നതിന് യുവാവിനെ കോട്ടയത്തേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു.

തിരുനക്കരയിലെത്തിയ ഇരുവരും വർത്തമാനം പറഞ്ഞ് നടക്കുന്നതിനിടെ പ്രതി ഫോൺ തട്ടിപ്പറിച്ചെടുത്ത് പണമെന്ന് തോന്നിപ്പിക്കുന്ന കടലാസുപൊതി യുവാവിന്റെ കൈയിൽവെച്ചശേഷം ഓടിപ്പോയി. ഭാരത് ആശുപത്രി റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. നോട്ടിന്റെ വലുപ്പത്തിൽ കീറിയെടുത്ത കടലാസായിരുന്നു പ്രതി ഉടമയുടെ കൈയിൽകൊടുത്തത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡുചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...