കൊടുവാൾ കൊണ്ട് വെട്ടാൻ ശ്രമിച്ച മകനെ മരവടി കൊണ്ട് അടിച്ചു ; മകൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു. പാട്ട ബാലന്റെ മകൻ രതീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് ഇന്നലെയാണ് നെഗറ്റീവ് ആയി വീട്ടിലെത്തിയത്. പോസിറ്റീവായിരിക്കെ തന്നെ സ്കൂളിൽനിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിലേക്ക് കയറാൻ അച്ഛൻ സമ്മതിച്ചില്ല.

തുടർന്ന് വീടിനു സമീപത്തെ ആൾത്താമസമില്ലാത്ത മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നു. ഇന്നലെ വീട്ടിലെത്തിയ രതീഷ് അച്ഛൻ ബാലനുമായി ലഹളയിലേർപ്പെട്ടു. കൊടുവാൾ കൊണ്ട് അച്ഛനെ വെട്ടാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മരവടി കൊണ്ട് രതീഷിനെ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പരുക്കേറ്റ രതീഷിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...

ചിന്ത ജെറോമിനെതിരെ മന്ത്രി ഓജെ ജനീഷ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോമിനെതിരെ വിമർശനവുമായി...