ക്ഷേത്ര വിഗ്രഹം മോഷണം പോയി ; കണ്ടെടുത്തത് സമീപത്തെ പച്ചക്കറി കടയില്‍ നിന്ന്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചിറയിൻകീഴ് മുളമൂട് നെടുവേലി ദുർഗാദേവിക്ഷേത്രത്തിൽനിന്നു മോഷണംപോയ വിഗ്രഹങ്ങൾ റെയിൽവേ സ്റ്റേഷനുസമീപം അടഞ്ഞുകിടന്ന പച്ചക്കറിക്കടയിൽ കണ്ടെത്തി. മൂന്നുമാസത്തോളമായി അടച്ചിട്ടിരുന്ന പച്ചക്കറിക്കടയുടെ തട്ടിനടിയിൽ ചാക്കിൽ കെട്ടിയനിലയിലായിരുന്നു വിഗ്രഹങ്ങൾ. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷണംപോയ വിവരം അധികൃതർ അറിഞ്ഞത്.

നിത്യപൂജ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ വൈകീട്ട് വിളക്ക് തെളിക്കാനെത്തിയ ക്ഷേത്രം നടത്തിപ്പുകാരാണ് മോഷണവിവരം പോലീസിൽ അറിയിച്ചത്. പ്രധാന പ്രതിഷ്ഠയായ ദുർഗാദേവിയുടെ പഞ്ചലോഹവിഗ്രഹവും ഉപദേവതാ പ്രതിഷ്ഠയായ യക്ഷിയമ്മയുടെ ഓടിൽ തീർത്ത വിഗ്രഹവുമാണ് കളവുപോയത്. ചിറയിൻകീഴ് പോലീസ് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു.

മോഷ്ടാക്കൾക്കായി അന്വേഷണം ആരംഭിച്ചതിനിടെയാണ് തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയവർ ചാക്കിൽ കെട്ടിയനിലയിൽ വിഗ്രഹങ്ങൾ കണ്ടെത്തിയത്. പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് വിഗ്രഹങ്ങൾ പോലീസെത്തി കൊണ്ടുപോയി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി മുകേഷ് പറഞ്ഞു. 1977 ൽ ഈ ക്ഷേത്രത്തിൽനിന്നു ദുർഗാദേവിയുടെ ഇതേ വിഗ്രഹം മോഷ്ടാക്കൾ അപഹരിച്ചിരുന്നു. അന്ന് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്നാണ് വിഗ്രഹം കണ്ടെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...