ഐപിഎല്‍ 2021; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി – ആദ്യ നാലിലുറപ്പിക്കാന്‍ കൊല്‍ക്കത്ത

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ : ഐപിഎല്ലിലെ  ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സിനെ  നേരിടും. വൈകിട്ട് 3.30 ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനാണ് ഡല്‍ഹി ഇറങ്ങുന്നത്. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ പിന്നിലാകാതിരിക്കാനാണ് കൊല്‍ക്കത്ത ഇറങ്ങന്നുന്നത്.

ഷാര്‍ജയില്‍ ഇന്ന് ജയിച്ചാല്‍ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാം ക്യാപ്പിറ്റല്‍സിന്. കഗിസോ റബാഡ, ആന്റിച്ച് നോര്‍കിയ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിര സീസണിലെ തന്നെ ഏറ്റവും മികച്ചത്. സ്റ്റോയിനിസിന് പരിക്കേറ്റപ്പോള്‍ മൂന്ന് വിദേശതാരങ്ങളെ മാത്രം ഇറക്കിയതില്‍ അറിയാം ഡല്‍ഹിയുടെ ആത്മവിശ്വാസം.

ചെന്നൈക്കെതിരെ അവസാനപന്തില്‍ തോല്‍വി വഴങ്ങിയെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ള കൊല്‍ക്കത്ത ലക്ഷ്യമിടുന്നത് അഞ്ചാം ജയം. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ആന്ദ്രേ റസല്‍ അന്തിമ ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല. ഇരുടീമുകളും ആദ്യഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹിയാണ് ജയിച്ചത്.

പരിക്കേറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ കുല്‍ദീപ് യാദവ് നാട്ടിലേക്ക് മടങ്ങി. യുഎഇയില്‍ ഫീല്‍ഡിംഗ് പരിശീലനത്തിനിടെയാണ് കുല്‍ദീപിന് പരിക്കേറ്റത്. കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റ കുല്‍ദീപിന് ആഭ്യന്തര സീസണും നഷ്ടമായേക്കും. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 10 മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഡല്‍ഹിക്ക് ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുണ്ട്. ജയിച്ചാല്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്താം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...