Friday, May 17, 2024 8:53 pm

ഐപിഎല്‍ : ഇന്ന് രണ്ട് മത്സരങ്ങള്‍ , അക്കൗണ്ട് തുറക്കാന്‍ സണ്‍റൈസേഴ്‌സ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ കളിയില്‍ പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചക്ക് 3.30നാണ് മത്സരം ആരംഭിക്കുന്നത്. സീസണില്‍ ആദ്യ ജയമാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദിന്റെ  ലക്ഷ്യം. നാലാം മത്സരത്തിനിറങ്ങുന്ന കെ എല്‍ രാഹുലിന്റെ  പഞ്ചാബ് രണ്ടാം ജയം ഉന്നമിടുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റല്‍സ് ആറ് വിക്കറ്റിന്റെ  ജയം സ്വന്തമാക്കി. മുംബൈ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കേ ഡൽഹി മറികടന്നു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ സ്‌പിന്നര്‍ അമിത് മിശ്രയും ശിഖര്‍ ധവാന്‍റെ ബാറ്റിംഗുമാണ്(42 പന്തില്‍ 45 റണ്‍സ്) ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. സീസണിൽ ഡൽഹിയുടെ മൂന്നാം ജയമാണിത്.

ഇന്നത്തെ രണ്ടാമത്തെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. മൂന്ന് കളിയില്‍ രണ്ട് ജയങ്ങളുമായി എം എസ് ധോണിയുടെ ചെന്നൈ പോയിന്റ്  പട്ടികയില്‍ മൂന്നാമതുണ്ട്. അതേസമയം മൂന്നില്‍ ഒരു ജയവുമായി അഞ്ചാം സ്ഥാനത്താണ് കൊല്‍ക്കത്ത.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം ; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി

0
തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ...

റെക്കോർഡ് വേഗത്തിൽ ബിരുദഫലം, ജൂൺ ആദ്യം ഗ്രേഡ് കാർഡ് വിതരണം, കാലിക്കറ്റ് സർവകലാശാലക്ക് ചരിത്രനേട്ടം...

0
തിരുവനന്തപുരം: റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവ്വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി...

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം കോടതി വിധി അനുസരിച്ച് മാത്രം : മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: ഹയർസെക്കൻഡറി സ്ഥലം മാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ...

വടശ്ശേരിക്കര പേഴുംപാറയിൽ വീടും ബൈക്കും കത്തിച്ച സംഭവം : രണ്ടുപേർ പിടിയിൽ

0
റാന്നി : വടശ്ശേരിക്കര പേഴുംപാറ 17 ഏക്കർ ശോഭാലയം രാജ്കുമാറിന്റെ വീടും...