മൂന്നാം ജയം ലക്ഷ്യമിട്ട് മുംബൈയും ഡല്‍ഹിയും ഇന്ന് നേര്‍ക്കുനേര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഡൽഹി പോരാട്ടം. വിജയ വഴിയിൽ തുടർച്ച തേടിയാണ് ഇരുടീമും ഇറങ്ങുന്നത്.  വൈകിട്ട് 7.30ന് ചെന്നൈയിലാണ് മത്സരം. സീസണില്‍ മൂന്നാം ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. തോറ്റ് തുടങ്ങിയാൽ പിന്നെ കപ്പിലേ നിർത്തൂ എന്ന് ആരാധകർ പറയും പോലെ ആദ്യ തോൽവിക്ക് ശേഷം ജയിച്ചുകൊണ്ടിരിക്കുകയാണ് മുംബൈ.

വമ്പൻ സ്കോറുകൾ നേടാതിരുന്നിട്ടും പ്രതിരോധിച്ച ബൗളിംഗ് നിരയ്ക്കാണ് കയ്യടി മുഴുവന്‍. പ്രത്യേകിച്ചും സ്പിന്നർ രാഹുൽ ചാഹർ. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ കുതിക്കുന്ന എതിരാളികളെ ചാഹറിലൂടെ പിടിച്ചിടുന്നതാണ് മുംബൈയുടെ ഇതുവരെയുള്ള തന്ത്രം. മധ്യഓവറുകളിൽ ബൗളർമാർ ചേർന്ന് വരിഞ്ഞ് മുറുക്കും.

പക്ഷെ ബാറ്റിംഗില്‍ മുംബൈ ഇതുവരെ പ്രതീക്ഷക്കൊത്ത് ക്ലിക്കായിട്ടില്ല. ആദ്യ മൂന്ന് താരങ്ങൾക്ക് ശേഷം മധ്യനിരയിൽ നല്ലപ്രകടനങ്ങളുണ്ടാകുന്നില്ല. പാണ്ഡ്യ സഹോദരൻമാർ ഇതുവരെ ഫോമിലായിട്ടില്ല. ഡൽഹി നിരയിലേക്ക് നോക്കിയാൽ ബാറ്റ്സ്മാൻമാർ ആണ് താരം. ധവാനും പൃഥ്വിഷായുമെല്ലാം തകർത്തടിക്കുന്നുണ്ട്. പഞ്ചാബിനെതിരെ വമ്പൻ ടോട്ടലിലേക്ക് ബാറ്റ് വീശിയ രീതി നോക്കിയാൽ മതി.

കഴിഞ്ഞ കളിയിൽ ടീമിലിടം കിട്ടിയിട്ടും ഒന്നും ചെയ്യാനാകാതെ പോയ സ്റ്റീവ് സ്മിത്ത് ഇന്ന് ചിലപ്പോൾ പുറത്തിരിക്കും. ബൗളിംഗ് നിരയും മെച്ചമാണ്. കഴിഞ്ഞ കളിയിൽ തല്ല് വാങ്ങിയെങ്കിലും റബാഡയും ക്രിസ് വോക്സുമെല്ലാം ലോകത്തിലെ എണ്ണം പറഞ്ഞ ബോളർമാരാണ്. അശ്വിനും ആവേശ് ഖാനുമൊപ്പം ഇവർ കൂടി ഫോമിലായാൽ കടുത്ത മത്സരം ചെന്നൈയിൽ കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...