ഐപിഎൽ ; ഡല്‍ഹിയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് പ്ലേ ഓഫില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പത്ത് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തകർത്തടിച്ച പോരിൽ ഗുജറാത്ത് 19 ഓവറിൽ ലക്ഷ്യം കണ്ടു. സായ് സുദർശൻ സെഞ്ച്വറി കുറിച്ചപ്പോൾ ഗിൽ പുറത്താവാതെ 93 റൺസെടുത്തു. ജയത്തോടെ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചു.സുദർശൻ 61 പന്തിൽ 12 ഫോറും നാലു സിക്സും സഹിതം 108 റൺസടിച്ചെടുത്തു. ഗിൽ 53 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും സഹിതം 93 റൺസെടുത്തു.നേരത്തേ സെഞ്ച്വറി നേടിയ കെ.എൽ രാഹുലിന്റെ കരുത്തിലാണ് ഡൽഹി 199 റൺസ് പടുത്തുയർത്തിയത്. 19 പന്തിൽ 30 റൺസ് കുറിച്ച അഭിഷേക് പൊരേൽ രാഹുലിന് മികച്ച പിന്തുണ നൽകി. തോൽവിയോടെ ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായി. ഗുജറാത്ത്, ആർ.സി.ബി, പഞ്ചാബ് ടീമുകൾ ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഐമാർക്ക് നേരെ ഭീഷണി മുഴക്കിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

0
കണ്ണൂർ: കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

വിമാന യാത്രകളുടെ സുരക്ഷ ആശങ്കയിൽ; രാജ്യത്ത് സാങ്കേതിക തകരാറുകൾ വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ

0
ഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നതായി...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...